ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പ് സുവിശേഷ യോഗം ഫ്രാങ്ക്ഫർട്ടിൽ
Tuesday, May 23, 2017 7:43 AM IST
ഫ്രാങ്ക്ഫർട്ട്: യേശുക്രിസ്തു തരുന്ന പാപക്ഷമയും ഹൃദയശുദ്ധിയും അനുഭവിച്ചുകൊണ്ട് സഭാഭേദം കൂടാതെ ഒരുമിച്ച് പ്രാർത്ഥിക്കുകയും ദൈവവേല ചെയ്യുകയും ചെയ്യുന്ന കൂട്ടായ്മയായ ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പ് ഫ്രാങ്ക്ഫർട്ടിൽ സുവിശേഷ യോഗം സംഘടിപ്പിക്കുന്നു. മേയ് 27 ന് ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 2 മുതൽ 5 വരെ ഫ്രാങ്ക്ഫർട്ട് റോഡൽഹൈമിലെ സെന്‍റ് അന്േ‍റാണിയോസ് പള്ളി ഹാളിലാണ് സുവിശേഷ യോഗം.

ഫ്രാങ്ക്ഫർട്ടിലെ ഈ സുവിശേഷയോഗത്തിൽ അനുഗ്രീഹിതരായ പ്രഭാഷകർ പങ്കെടുക്കുന്നു. വിശ്വാസികൾക്കിടയിൽ ന·യുടെ പ്രകാശമേറിയ ആശയങ്ങൾ നേരിട്ടറിയാൻ കടുംബസഹേതം, കൂട്ടുകാരോത്ത് എല്ലാവരേയുംഈ ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പ് ഫ്രാങ്ക്ഫർട്ട് സുവിശേഷ യോഗ നടത്തിപ്പിന്‍റെ ഭാരവാഹികൾ ഹാർദ്ദവമായി ക്ഷണിക്കുന്നു. ഫ്രാങ്ക്ഫർട്ട് സുവിശേഷ യോഗ നടത്തിപ്പ് സ്ഥലത്തിന്‍റെ അഡ്രസ്:
St.Antonios Kirche, Alexander tSrasse 24, 60489 Frankfurt am Main.

കൂടുതൽ വിവരങ്ങൾക്ക്: ടെലഫോണ്‍ 0174 2172696

റിപ്പോർട്ട്: ജോർജ് ജോണ്‍