യാത്രയയപ്പ് സമ്മേളനം 28ന്
Saturday, May 27, 2017 8:30 AM IST
ന്യൂഡൽഹി: ആർകെ പുരം സെന്‍റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയിൽ ഒരു വർഷമായി സേവനം ചെയ്തുവരുന്ന ഡീക്കൻ ജോബിൻ ജോസഫിന് യാത്രയയപ്പ് നൽകുന്നു. മേയ് 28ന് (ഞായർ) രാവിലെ 10.30ന് നടക്കുന്ന വിശുദ്ധ കുർബാനക്കുശേഷം നടക്കുന്ന ചടങ്ങിൽ ഫാ. ജോസ് വട്ടക്കുഴി, കൈക്കാര·ാരായ റെജി നെല്ലിക്കുന്നത്ത്, സിറിയക് ജോണ്‍, മതബോധന ഹെഡ്മാസ്റ്റർ എം.വി. ഷിജു എന്നിവർ ഇടവകയുടെ ഉപഹാരങ്ങൾ സമർപ്പിക്കും.