ഇ​ടി​മി​ന്ന​ൽ നേരത്തെ അ​റി​യാ​ൻ മൊ​ബൈ​ൽ ആ​പ്പ്
Thursday, June 1, 2017 5:40 AM IST
ബം​ഗ​ളൂ​രു: സം​സ്ഥാ​ന​ത്ത് മി​ന്ന​ലേ​റ്റ് മ​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഹൈ​ടെ​ക് പ​രി​ഹാ​ര​വു​മാ​യി സം​സ്ഥാ​ന പ്ര​കൃ​തി​ദു​ര​ന്ത നി​രീ​ക്ഷ​ണ​കേ​ന്ദ്രം (കെഎസ്എ​ൻ​ഡി​എം​സി). ഇ​ടി​മി​ന്ന​ൽ നേ​ര​ത്തെ അ​റി​യാ​ൻ സ​ഹാ​യി​ക്കു​ന്ന മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ത​യാ​റാ​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ. പ്ര​ത്യേ​ക സെ​ൻ​സ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​പ് ഇ​ടി​മി​ന്ന​ലി​ന് ഒ​രു മ​ണി​ക്കൂ​ർ മു​ന്പ് മു​ന്ന​റി​യി​പ്പ് ന​ല്കും. പൂ​ർ​ണ​മാ​യും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് ആ​പ് നി​ർ​മി​ക്കു​ന്ന​തെ​ന്നും 60 ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും കെഎ സ്എ​ൻ​ഡി​എം​സി ഡ​യ​റ​ക്ട​ർ ശ്രീ​നി​വാ​സ് റെ​ഡ്ഡി അ​റി​യി​ച്ചു. സെ​ൻ​സ​റു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നും ആ​പ്ലി​ക്കേ​ഷ​ൻ രൂ​പ​ക​ൽ​പ​ന ചെ​യ്യു​ന്ന​തി​നു​മാ​യി ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചി​രു​ന്നു. ഏ​താ​നും ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ ആ​പ് പു​റ​ത്തി​റ​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. അ​യ​ൽ​സം​സ്ഥാ​ന​മാ​യ ആ​ന്ധ്രാ​പ്ര​ദേ​ശും സ​മാ​ന​മാ​യ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ന്‍റെ പ​ണി​പ്പു​ര​യി​ലാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

നി​ല​വി​ൽ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള ആ​പ്ലി​ക്കേ​ഷ​നു​ക​ൾ പ്ര​ചാ​ര​ത്തി​ലു​ണ്ട്. ക​ർ​ണാ​ട​ക​യി​ൽ പ്ര​തി​വ​ർ​ഷം 60 മു​ത​ൽ 70 വ​രെ പേ​ർ മ​ണ്‍​സൂ​ണ്‍ കാ​ല​ഘ​ട്ട​ത്തി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ്മ​രി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്്. ഈ​വ​ർ​ഷം മേ​യ് നാ​ലു മു​ത​ൽ 20 മ​ര​ണ​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ബാ​ഗ​ൽ​കോ​ട്ട്, ബ​ല്ലാ​രി, ഉ​ത്ത​ര​ക​ന്ന​ഡ, ഗ​ദ​ഗ്, ധാ​ർ​വാ​ഡ്, ബ​ലാ​ഗ​വി, ചി​ത്ര​ദു​ർ​ഗ, മൈ​സൂ​രു, വി​ജ​യ​പു​ര ജി​ല്ല​ക​ളി​ലാ​ണ് ഇ​ടി​മി​ന്ന​ലേ​റ്റ് മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്.