ബെ​ല്ല​ന്ദു​ർ: ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കി സ​ർ​ക്കാ​ർ; വ്യ​വ​സാ​യ​ശാ​ല​ക​ളി​ലെ വൈ​ദ്യു​തിബന്ധം വി​ച്ഛേ​ദി​ച്ചു
Friday, June 2, 2017 5:05 AM IST
ബം​ഗ​ളൂ​രു: മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യ ബെ​ല്ല​ന്ദു​ർ ത​ടാ​ക​ത്തെ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട്. ത​ടാ​ക​മ​ലി​നീ​ക​ര​ണ​ത്തി​നു കാ​ര​ണ​മാ​കു​ന്ന 114 വ്യ​വ​സാ​യ​ശാ​ല​ക​ളി​ലെ വൈ​ദ്യു​തിബന്ധം വി​ച്ഛേ​ദി​ച്ചു.

ത​ടാ​ക​മ​ലി​നീ​ക​ര​ണ​ത്തി​നു കാ​ര​ണ​മാ​കു​ന്ന വ്യ​വ​സാ​യ​ശാ​ല​ക​ൾ അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്ന് ദേ​ശീ​യ ഹ​രി​ത​ട്രൈ​ബ്യൂ​ണ​ൽ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന് നി​ർ​ദേ​ശം ന​ല്കി​യി​രു​ന്നു. ഈ ​വ്യ​വ​സാ​യ​ശാ​ല​ക​ൾ​ക്കു​ള്ള സ​ഹാ​യം നി​ർ​ത്ത​ണ​മെ​ന്നും ട്രൈ​ബ്യൂ​ണ​ൽ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ആ​ദ്യ​പ​ടി​യാ​യി വൈ​ദ്യു​തി വി​ത​ര​ണം നി​ർ​ത്ത​ലാ​ക്കി​യ​ത്.

ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​ടാ​കം സ​ന്ദ​ർ​ശി​ച്ച​തി​നു ശേ​ഷ​മാ​ണ് വ്യ​വ​സാ​യ​ശാ​ല​ക​ൾ പൂ​ട്ടാ​ൻ നോ​ട്ടീ​സ് ന​ല്കി​യ​ത്. ഉ​ത്ത​ര​വ് മ​റി​ക​ട​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യ​വ​സാ​യ​ശാ​ല​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നു മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് ഉ​ത്ത​ര​വി​ട്ടു.െബെ​ല്ല​ന്ദുർ ത​ടാ​ക​ത്തി​നു സ​മീ​പം ചെ​റു​തും വ​ലു​തു​മാ​യി 488 വ്യ​വ​സാ​യ​ശാ​ല​ക​ളും ഡൈ​യിം​ഗ് യൂ​ണി​റ്റു​ക​ളു​മു​ണ്ട്. ഹ​രി​ത​ട്രൈ​ബ്യൂ​ണ​ൽ ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് എ​ല്ലാ വ്യ​വ​സാ​യ​ശാ​ല​ക​ളി​ലും ത​ടാ​ക​ത്തി​നു സ​മീ​പ​ത്തെ 116 അ​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ലും മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. വ്യ​വ​സാ​യ​ശാ​ല​ക​ളി​ൽ നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ൾ ഒ​ഴു​ക്കി​വി​ടു​ന്ന​തി​നാ​ലാ​ണ് ത​ടാ​കം മ​ലി​ന​മാ​കു​ന്ന​തെ​ന്ന് ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് വ്യ​വ​സാ​യ​ശാ​ല​ക​ൾ പൂ​ട്ടാ​ൻ തീ​രു​മാ​നി​ച്ച​ത്.

ട്രൈ​ബ്യൂ​ണ​ലി​ന്‍റെ ഉ​ത്ത​ര​വ് പ്ര​കാ​രം ബെ​ല്ല​ന്ദു​ർ ത​ടാ​ക​ത്തി​ന്‍റെ ന​വീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. ത​ടാ​ക​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ബം​ഗ​ളൂ​രു വി​ക​സ​ന അ​ഥോ​റി​റ്റി​യാ​ണ് ന​വീ​ക​ര​ണ ജോ​ലി​ക​ൾ ന​ട​ത്തു​ന്ന​ത്. അ​തേ​സ​മ​യം, ന​വീ​ക​ര​ണ​ത്തി​നാ​യു​ള്ള തു​ക അ​പ​ര്യാ​പ്ത​മാ​ണെ​ന്നും 931 ഏ​ക്ക​ർ വി​സ്തൃ​തി​യി​ലു​ള്ള ത​ടാ​കം ശു​ചി​യാ​ക്കാ​ൻ 750 കോ​ടി രൂ​പ​യെ​ങ്കി​ലും വേ​ണ്ടി​വ​രു​മെ​ന്നും ബി​ഡി​എ പ​റ​ഞ്ഞു. ന​വീ​ക​ര​ണ​പ്ര​വൃ​ത്തി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ ബി​ഡി​എ​യ്ക്കും വാ​ട്ട​ർ അ​ഥോ​റി​റ്റി​ക്കും ഹ​രി​ത​ട്രൈ​ബ്യൂ​ണ​ൽ നി​ർ​ദേ​ശം ന​ല്കി​യി​രു​ന്നു. അ​തേ​സ​മ​യം, ന​വീ​ക​ര​ണ​പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം വേ​ണ​മെ​ന്ന് സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ജൂ​ലൈ 13ന് ​കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും.