സെന്ജൂഡ് സഹൃദയ ക്രെഡിറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി ആരംഭിച്ചു
Monday, June 5, 2017 5:49 AM IST
ബംഗളൂരു: ഉദയനഗർ സെൻറ് ജൂഡ് പള്ളിയിൽ ജനപങ്കാളിത്തത്തോടെ സഹകരണ സംഘം ആരംഭിക്കുവാൻ കർണാടക സർക്കാരിൻറെ അനുവാദം ലഭിച്ചു. കൃഷ്ണരാജപുരം, മഹാദേവപുരം നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന മേഖലയിലെ പ്രവർത്തനങ്ങൾക്കായി സെൻറ് ജൂഡ് സൗഹാർദ ക്രെഡിറ്റ് കോഓപ്പറേറ്റീവ് ലിമിറ്റഡ്’ എന്ന പേരിൽ ആരംഭിച്ച സംഘത്തിൻറെ ഉദ്ഘാടനം സെൻറ് ജൂഡ് ഇടവക വികാരിയും സംഘം പ്രസിഡൻറുമായ ഫാ. ജോയ് അറയ്ക്കൽ സിഎംഐ നിർവഹിച്ചു.
സംഘം സിഇഒ ഷിബു പോൾ, വൈസ് പ്രസിഡൻറ് വിൻസെൻറ് ഇഗ്നേഷ്യസ്, കൈക്കാരൻ പി.സി. ഡേവിഡ്, പ്രമോട്ടർമാർ, ഡയറക്ടർ ബോർഡ് അംഗങ്ങൾ, ഓഹരിയുടമകൾ, ഇടവകാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.