മെ​ൽ​ബ​ണി​ൽ‌ യു​വ​തി​യെ ബ​ന്ദി​യാ​ക്കി​യ അ​ക്ര​മി​യെ പോ​ലീ​സ് വ​ധി​ച്ചു
Monday, June 5, 2017 6:41 AM IST
മെ​ൽ​ബ​ൺ: ഓ​സ്ട്രേ​ലി​യ​യി​ലെ മെ​ൽ​ബ​ണി​ൽ‌ അ​പ്പാ​ർ​ട്ട്മെ​ന്‍റ് കോം​പ്ല​ക്സി​ൽ യു​വ​തി​യെ ബ​ന്ദി​യാ​ക്കി​യ അ​ക്ര​മി​യെ പോ​ലീ​സ് വ​ധി​ച്ചു. യു​വ​തി​യെ പോ​ലീ​സ് ര​ക്ഷ​പെ​ടു​ത്തു​ക​യും ചെ​യ്തു. അ​ക്ര​മി​യു​മാ​യു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ മൂ​ന്നു പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റു. എ​ന്നാ​ൽ ആ​രു​ടേ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. ര​ണ്ട് പോ​ലീ​സു​കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ൽ ഭീ​ക​ര​വാ​ദ ബ​ന്ധ​മു​ണ്ടോ​യെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

മെ​ൽ​ബ​ണി​ലെ ബേ ​സ്ട്രീ​റ്റി​ലെ കെ​ട്ടി​ട​ത്തി​ലാ​ണ് യു​വ​തി​യെ ബ​ന്ദി​യാ​ക്കി​യ​ത്. സ്ഫോ​ട​നം ന​ട​ത്തി​യ ശേ​ഷ​മാ​ണ് യു​വ​തി​യെ തോ​ക്കു​ധാ​രി ബ​ന്ദി​യാ​ക്കി​യ​ത്.