ഹ്രസ്വ ചലച്ചിത്രമേള: ഇമ്മാനുവേൽ മികച്ച ചിത്രം
Wednesday, June 7, 2017 1:01 AM IST
ബംഗളൂരു: മാണ്ഡ്യ രൂപത കമ്മീഷൻ ഫോർ സോഷ്യൽ കമ്യൂണിക്കേഷൻ നടത്തിയ ഹ്രസ്വ ചലച്ചിത്രമേളയിൽ ഉദയനഗർ സെൻറ് ജൂഡ് ദേവാലയം ഒരുക്കിയ ഇമ്മാനുവേൽ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ഇമ്മാനുവേൽ സംവിധാനം ചെയ്ത ജോണ്‍സണ്‍ വടക്കുംചേരി മികച്ച സംവിധായകനായി. പയസ് പോൾ മികച്ച നടനായും റിച്ചാർഡ് പയസ് മികച്ച ബാലതാരമായും തെരഞ്ഞെടുക്കപ്പെട്ടു. കാരുണ്യസ്പർശം എന്ന ചിത്രത്തിലൂടെ ഈജിപുര സെൻറ് ചാവറ ദേവാലയത്തിലെ ജേയ്സി ടിജോ മികച്ച നടിയായി.

മികച്ച പാരിഷ് ബുള്ളറ്റിൻ മത്സരത്തിൽ ഈജിപുര സെൻറ് ചാവറ ദേവാലയത്തിൻറെ ചാവറ മെസഞ്ചർ ഒന്നാം സ്ഥാനവും ബസവനഗർകഗദാസപുര സെൻറ് മേരീസ് ദേവാലയത്തിൻറെ മരിയജ്യോതി രണ്ടാം സ്ഥാനവും നേടി. വ്യക്തിഗത വിഭാഗത്തിൽ ബസവനഗർകഗദാസപുര ഇടവക വികാരി ഫാ. ഡേവിസ് പാണാടൻ മികച്ച ഇടയസന്ദേശത്തിനും കെ.ജെ. ആൻറണി മികച്ച എഡിറ്റോറിയലിനും മിനി ഷെറീനോ ഇംഗ്ലീഷ് ലേഖനത്തിനുമുള്ള അവാർഡ് കരസ്ഥമാക്കി. ധർമാരാം സെൻറ് തോമസ് ദേവാലയത്തിലെ ടോണി തോമസ് മികച്ച മലയാളം ലേഖനത്തിനുള്ള അവാർഡ് നേടി.