തെ​ര​ഞ്ഞെ​ടു​പ്പി​ന് അരങ്ങൊരുക്കം, രാ​ഹു​ൽ ബം​ഗ​ളൂ​രു​വി​ൽ
Monday, June 12, 2017 5:36 AM IST
ബം​ഗ​ളൂ​രു: കോ​ണ്‍​ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി നാ​ളെ ബം​ഗ​ളൂ​രു​വി​ലെ​ത്തും. കോ​ണ്‍​ഗ്ര​സ് മു​ഖ​പ​ത്ര​മാ​യ നാ​ഷ​ണ​ൽ ഹെ​റാ​ൾ​ഡി​ന്‍റെ ഓ​ണ്‍​ലൈ​ൻ എ​ഡി​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ത്തു​ന്ന രാ​ഹു​ൽ ക​ർ​ണാ​ട​ക​യി​ൽ അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ചെ​യ്യും. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം കൂ​ടെ ല​ക്ഷ്യ​മി​ട്ട് ആ​രം​ഭി​ക്കു​ന്ന ഓ​ണ്‍​ലൈ​ൻ എ​ഡി​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം ഉ​പ​രാ​ഷ്ട്ര​പ​തി ഹ​മീ​ദ് അ​ൻ​സാ​രി​യാ​ണ് നി​ർ​വ​ഹി​ക്കു​ന്ന​ത്. അം​ബേ​ദ്ക​ർ ഭ​വ​നി​ൽ സം​സ്ഥാ​ന​നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന രാ​ഹു​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്ത്ര​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യും.

സ്ഥാ​നാ​ർ​ഥി​നി​ർ​ണ​യം സം​ബ​ന്ധി​ച്ച പ്രാ​ഥ​മി​ക ച​ർ​ച്ച​യും തു​ട​ർ​ന്ന് ന​ട​ത്തും. ക​ർ​ണാ​ട​ക​യു​ടെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ, പി.​സി. വി​ഷ്ണു​നാ​ഥ് അ​ട​ക്ക​മു​ള്ള അ​ഞ്ച് സെ​ക്ര​ട്ട​റി​മാ​ർ, മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ, പാ​ർ​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ജി. ​പ​ര​മേ​ശ്വ​ര, വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ദി​നേ​ഷ് ഗു​ണ്ടു​റാ​വു, എ​സ്.​ആ​ർ. പാ​ട്ടീ​ൽ, തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ ഡി.​കെ. ശി​വ​കു​മാ​ർ തു​ട​ങ്ങി​യ​വ​രും കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ​മാ​രും എം​എ​ൽ​സി​മാ​രും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കും.

ഒ​രു​ക്ക​ം തു​ട​ങ്ങാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം

ബം​ഗ​ളൂ​രു: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ നേ​താ​ക്ക​ൾ​ക്ക് നി​ർ​ദേ​ശം ന​ല്കി. അ​ടു​ത്തവ​ർ​ഷം ഏ​പ്രി​ലി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ണ്ടാ​കു​മെ​ന്നാണ് കരുതു ന്നത്. നി​യ​മ​സ​ഭ​യു​ടെ വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​നു ശേ​ഷം ത​യാ​റെ​ടു​പ്പു​ക​ൾ ആ​രം​ഭി​ക്കാ​നാ​ണ് മുഖ്യമന്ത്രി യുടെ നി​ർ​ദേ​ശം. ജൂ​ണ്‍ 15നാ​ണ് സ​മ്മേ​ള​നം അ​വ​സാ​നി​ക്കു​ന്ന​ത്. ബി​ജെ​പി സം​സ്ഥാ​ന​ധ്യ​ക്ഷ​ൻ ബി.​എ​സ്. യെ​ദ്യൂ​ര​പ്പ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി ജി​ല്ല​ക​ൾ തോ​റു​മു​ള്ള സ​ന്ദ​ർ​ശ​നം ന​ട​ത്തു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പാ​ർ​ട്ടി എം​എ​ൽ​എ​മാ​രോ​ട് അ​താ​ത് മ​ണ്ഡ​ല​ങ്ങ​ളി​ലെ​ത്തി ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ട് മ​ന​സി​ലാ​ക്കാ​ൻ സി​ദ്ധ​രാ​മ​യ്യ നി​ർ​ദേ​ശം ന​ല്കി. സം​സ്ഥാ​ന​ത്ത് കോ​ണ്‍​ഗ്ര​സി​ന് അ​നു​കൂ​ല​മാ​യ ത​രം​ഗ​മു​ണ്ടെ​ന്നും മ​ണ്ഡ​ല​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യം തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് പാ​ർ​ട്ടി​യു​ടെ ശ​ക്തി വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.