ഡൽഹി മലയാളി അസോസിയേഷൻ കണ്‍വീനർമാർ
Tuesday, June 13, 2017 7:53 AM IST
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ കേന്ദ്രകമ്മിറ്റി യോഗം വിവിധ പരിപാടികളുടെ കണ്‍വീനർമാരെ തെരഞ്ഞെടുത്തു.

ഓണം 2017 ജനറൽ കണ്‍വീനർ: വൈസ് പ്രസിഡന്‍റ് സി. കേശവൻകുട്ടി, കൾച്ചറൽ കണ്‍വീനർ: മയൂർ വിഹാർ ഫേസ്2 ഏരിയ ചെയർമാൻ വി. കെ. ചന്ദ്രൻ, പൂക്കള മത്സരം ആൻഡ് മീഡിയ കണ്‍വീനർ: കേന്ദ്രകമ്മിറ്റി ജോയിന്‍റ് ഇന്േ‍റണൽ ഓഡിറ്റർ പി. എൻ. ഷാജി, റിസോഴ്സ് കമ്മിറ്റി കണ്‍വീനർ ആൻഡ് ഇൻചാർജ് ഓണം ബ്രോഷർ ആൻഡ് സുവനീർ: എൻ. സി. ഷാജി,

സഹായഹസ്തം കണ്‍വീനർ: കേന്ദ്രകമ്മിറ്റി നിർവാഹക സമിതി അംഗം സുജാ രാജേന്ദ്രൻ, ഡി.എം.എ. കേന്ദ്രത്തിൽ മാസം തോറും വിവിധ പ്രോഗ്രാമുകൾ നടത്താൻ കണ്‍വീനർ: കേന്ദ്രകമ്മിറ്റി ട്രഷറർ സി.ബി. മോഹനൻ, വിമെൻസ് വിംഗ് രൂപീകരണം ആൻഡ് കലോത്സവം കണ്‍വീനർ: വൈസ് പ്രസിഡന്‍റ് വിനോദിനി ഹരിദാസ്, യുവജന വിഭാഗം രൂപീകരണം കണ്‍വീനർ: കേന്ദ്രകമ്മിറ്റി നിർവാഹക സമിതി അംഗം ജോസ് സെബാസ്റ്റ്യൻ, സ്പോർട്സ് കണ്‍വീനർ: കേന്ദ്രകമ്മിറ്റി ജോയിന്‍റ് ട്രഷറർ ടോണി കെ.ജെ., ലൈബ്രറി കണ്‍വീനർ: കേന്ദ്രകമ്മിറ്റി നിർവാഹക സമിതി അംഗം ഡോ. വി. ഇസ്മായിൽ, മലയാള ഭാഷാ പഠന കേന്ദ്രം കോഓർഡിനേറ്റർ: കേന്ദ്രകമ്മിറ്റി നിർവാഹക സമിതി അംഗം ജി. തുളസീധരൻ, ബൈലോ അമെൻഡ്മെന്‍റ് കമ്മിറ്റി കണ്‍വീനർ: കേന്ദ്രകമ്മിറ്റി ഇന്‍റർണൽ ഓഡിറ്റർ ആർ.ജി. കുറുപ്പ് എന്നിവരെയാണ് തെരെഞ്ഞെടുത്തത്.

ഇന്‍റർ നാഷണൽ കഥകളി സെന്‍ററിലേക്ക് ഡിഎംഎ പ്രതിനിധികളായി പട്ടേൽ നഗർ ഏരിയ ചെയർമാൻ കല്ലറ മനോജ്, രമേശ് നഗർ, മോത്തി നഗർ ഏരിയ ചെയർമാൻ സതീഷ് ചന്ദ്രൻ, കരോൾ ബാഗ്, കണ്ണാട്ട് പ്ലേസ് ഏരിയ ട്രഷറർ മാത്യു ജോസ്, മയൂർ വിഹാർ ഫേസ്1 ഏരിയ ചെയർമാൻ ശാന്തകുമാർ എന്നിവരെയും നോമിനേറ്റ് ചെയ്തു.

ഡിഎംഎ പ്രസിഡന്‍റ് സി.എ. നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, അഡീഷണൽ ജനറൽ സെക്രട്ടറി കെ.പി.എച്ച്. ആചാരി, വിവിധ ഏരിയ ഭാരവാഹികൾ എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: പി.എൻ. ഷാജി