ഡൊമിനിക് തോമസ് പുരസ്കാരം ഏറ്റുവാങ്ങി
Saturday, June 17, 2017 7:39 AM IST
ന്യൂഡൽഹി: പ്രൊഫഷണൽ മികവിന് ആകാശവാണി ഏർപ്പെടുത്തിയ വാർഷിക ഗാന്ധിയൻ ഫിലോസഫി അവാർഡ് പ്രോഗ്രാം എക്സിക്യൂട്ടീവ് ഡൊമിനിക് തോമസ് ഏറ്റുവാങ്ങി. ജൂണ്‍ 10ന് വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ പ്രസാർ ഭാരതി ചെയർമാൻ സൂര്യ പ്രകാശും സിഇഒ ശശി ശേഖർ വേന്പതിയും ചേർന്നാണ് പുരസ്കാരം സമ്മാനിച്ചത്.

ഡൽഹി നിലയത്തിൽ എക്സ്ടേണൽ സർവീസസ് ഡിവിഷനിലാണ് ഡൊമിനിക് പ്രോഗ്രാം എക്സിക്യൂട്ടീവ് ആയി സേവനം അനുഷ്ഠിക്കുന്നത്. വിവിധ വിഷയങ്ങളിൽ മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ പരിപാടികൾക്ക് ആവിഷ്കാരം നൽകി ഓഡിയോ പ്രൊഡക്ഷൻ മുതൽ സ്ക്രിപ്റ്റിംഗ്, എഡിറ്റിംഗ്, ഡയറക്ഷൻ എന്നിവ നിർവഹിച്ചുവരുന്നു.

28 വർഷത്തെ അനുഭവ സന്പത്തുള്ള ഡൊമിനിക്കിന് എട്ടു തവണ ദേശീയ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്