മതസൗഹാർദ സമ്മേളനവും ഇഫ്താർ വിരുന്നും
Sunday, June 18, 2017 11:55 PM IST
ബംഗളൂരു: സുവർണകർണാടക കേരളസമാജം കോറമംഗല ശാഖയുടെ ആഭിമുഖ്യത്തിൽ മതസൗഹാർദ സമ്മേളനവും ഇഫ്താർ വിരുന്നും ഈമാസം 20ന് വൈകുന്നേരം അഞ്ചിന് എസ്ജി പാളയയിലുള്ള ധർമാരാം സെൻറ് തോമസ് പാരിഷ് ഹാളിൽ നടക്കും.

സാമൂഹിക, സാംസ്കാരിക, മതരംഗങ്ങളിലെ പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കും. ചടങ്ങിൽ ഖാദർ ഹാജി മെമ്മോറിയൽ വിദ്യാഭ്യാസ ധനസഹായനിധിയും ചികിത്സാ സഹായങ്ങളും വിതരണം ചെയ്യുമെന്ന് ചെയർമാൻ ബിജു കോലംകുഴി, കണ്‍വീനർ അടൂർ രാധാകൃഷ്ണൻ, പ്രോഗ്രാം കമ്മിറ്റി കണ്‍വീനർ കെ.പി. ഷാജിത് എന്നിവർ അറിയിച്ചു.