പണമുണ്ടോ.. ബംഗളൂരു ജയിലിൽ എന്തും കിട്ടും
Wednesday, June 21, 2017 1:13 AM IST
ബംഗളൂരു: പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലെ സുരക്ഷാ വീഴ്ച സംബന്ധിച്ച് കൂടുതൽ റിപ്പോർട്ടുകൾ പുറത്ത്. പണം കൊടുത്താൽ തടവുകാർക്ക് എന്തും ജയിലിൽ ലഭിക്കുമെന്ന അവസ്ഥയാണുള്ളതെന്ന് പ്രമുഖ ദേശീയമാധ്യമം റിപ്പോർട്ട് ചെയ്യുന്നു. 10,000 രൂപയ്ക്ക് സിംകാർഡ്, നൂറു രൂപയ്ക്ക് കഞ്ചാവ് നിറച്ച സിഗരറ്റ് എന്നിങ്ങനെയുള്ള നിരക്കിലാണ് തടവുകാർക്ക് സാധനങ്ങൾ എത്തിക്കുന്നത്. തടവുകാർക്ക് യഥേഷ്ടം വാട്സ് ആപ് കോൾ വിളിക്കാനുള്ള സൗകര്യവും ജയിലിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. തമിഴ്നാട്ടിലെ എഐഎഡിഎംകെ അധ്യക്ഷ വി.കെ. ശശികല അടക്കമുള്ള വിഐപി തടവുകാരെ പാർപ്പിച്ചിരിക്കുന്ന ജയിലിലാണ് ഈ സുരക്ഷാവീഴ്ച.

ജയിലിലെ മൊബൈൽ സിഗ്നൽ ജാമറുകൾ പ്രവർത്തിക്കുന്നില്ലെന്നും പരാതിയുണ്ട്. 2013ൽ ഏഴുകോടിയോളം രൂപമുടക്കിയാണ് ജയിലിൽ ഹൈടെക് ത്രീജി ജാമറുകൾ സ്ഥാപിച്ചത്. അടുത്തിടെ തടവിൽ കഴിയുന്ന രവി എന്ന ഗുണ്ട ജയിലിൽ നിന്ന് ഒരു വ്യവസായിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവമാണ് സുരക്ഷാ വീഴ്ചയുടെ ഏറ്റവും പുതിയ തെളിവായി ഉയർത്തിക്കാട്ടുന്നത്. വാട്സ് ആപ് കോൾ മുഖേന ഇയാൾ നിരവധി തവണ ഭീഷണിപ്പെടുത്തിയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. വാട്സ് ആപ് കോളുകൾ ഡീകോഡ് ചെയ്യാനോ ചോർത്താനോ സാധിക്കില്ലെന്നും ഇത് മനസിലാക്കിയാണ് തടവുകാർ പുറത്തേക്ക് കോളുകൾ ചെയ്യുന്നതെന്നും പോലീസ് പറയുന്നു.

അതേസമയം, ജയിലിൽ സിം കാർഡ് ലഭിക്കുന്നുവെന്ന ആരോപണങ്ങൾ ജയിൽ ഡിജിപി എച്ച്.എൻ. സത്യനാരായണ റാവു തള്ളിക്കളഞ്ഞു. ജാമറുകൾ പ്രവർത്തിക്കാത്തത് അവയുടെ അറ്റകുറ്റപ്പണികൾക്കായി നല്കിയ കരാർ അവസാനിച്ചതിനാലാണെന്നും അദ്ദേഹം പറഞ്ഞു. വാട്സ് ആപ് കോൾ മുഖേന ഇയാൾ നിരവധി തവണ ഭീഷണിപ്പെടുത്തിയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. വാട്സ് ആപ് കോളുകൾ ഡീകോഡ് ചെയ്യാനോ ചോർത്താനോ സാധിക്കില്ലെന്നും ഇത് മനസിലാക്കിയാണ് തടവുകാർ പുറത്തേക്ക് കോളുകൾ ചെയ്യുന്നതെന്നും പോലീസ് പറയുന്നു.
അതേസമയം, ജയിലിൽ സിം കാർഡ് ലഭിക്കുന്നുവെന്ന ആരോപണങ്ങൾ ജയിൽ ഡിജിപി എച്ച്.എൻ. സത്യനാരായണ റാവു തള്ളിക്കളഞ്ഞു. ജാമറുകൾ പ്രവർത്തിക്കാത്തത് അവയുടെ അറ്റകുറ്റപ്പണികൾക്കായി നല്കിയ കരാർ അവസാനിച്ചതിനാലാണെന്നും അദ്ദേഹം പറഞ്ഞു.