ക്നാനായ അതിഭദ്രാസന വിദ്യാർത്ഥി യുവജന ധ്യാനം ജൂണ്‍ 24ന്
Wednesday, June 21, 2017 6:34 AM IST
ബെർമിംഗ്ഹാം: മലങ്കര സുറിയാനി ക്നാനായ അതിഭദ്രാസന വിദ്യാർത്ഥി യുവജന ധ്യാനം ജൂണ്‍ 24നു ശനിയാഴ്ച ബെർമിംഗ്ഹാം നടത്തപ്പെടും. അതിനുള്ള ക്രമീകരങ്ങൾ നടന്നു വരുന്നതായി ഫാ. ജോമോൻ പുന്നൂസ്, ഫാ. സജി ഏബ്രഹാം എന്നിവർ അറിയിച്ചു. എല്ലാ വിദ്യാർത്ഥികൾക്കും എല്ലാ യുവജനങ്ങൾക്കും വേണ്ടിയാണ് ഇപ്രാവിശ്യം ധ്യാനം സംഘടിപ്പിക്കുന്നത്. രാവിലെ 9.30ന് അവസാനിക്കും. രാവിലെ പ്രഭാതപ്രാർത്ഥനയോടെ ആരംഭിക്കുന്ന ധ്യാനം വൈകിട്ട് സന്ധ്യാപ്രാർത്ഥനയോടെ സമാപിക്കും. 10.30ന് ക്ലാസ് ഫാ. ഡോ. തോമസ് ജേക്കബ് മണിമലയുടെ നേതൃത്വത്തിൽ നടക്കും.

വിഷയം: സഭയിൽ വിദ്യാർത്ഥികൾക്കുള്ള പങ്ക്. ഉച്ചയ്ക്ക് രണ്ടിന് ധ്യാനത്തിന് ഫാ. ജിൻസണ്‍ മുട്ടത്ത്കുന്നേൽ നേതൃത്വം നൽകും. 12 വയസിനു താഴെയുള്ള വിദ്യാർത്ഥികൾക്ക് പ്രത്യേക ധ്യാനം ക്രമീകരിച്ചിട്ടുണ്ട്. യുകെയിലെ എല്ലാ പള്ളികളിൽ നിന്നുമുള്ള വിദ്യാർത്ഥികളും യുവജനങ്ങളും മാതാപിതാക്കളും ധ്യാനത്തിൽ വന്നു സംബന്ധിക്കും.

വിലാസം: UKKCA Community Hall, WV149BW

റിപ്പോർട്ട്: തോമസ് മാത്യു