ദൈവവചനം തിരസ്കരിക്കുന്പോൾ പാപത്തിൽ വീഴുന്നു: മാർ ജോസഫ് സ്രാന്പിക്കൽ
Wednesday, June 21, 2017 6:41 AM IST
സൗത്താംപ്റ്റണ്‍: പാപസാഹചര്യങ്ങളെ ചെറുത്തുനിൽക്കാൻ സഹായിക്കുന്ന ദൈവവചനത്തിന്‍റെ സാന്നിധ്യവും അഭിഷേകവും ഇല്ലാതാകുന്പോഴാണ് പാപത്തിൽ വീഴാൻ ഇടയാകുന്നതെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ. അഭിഷേകാഗ്നി ധ്യാനത്തിനൊരുക്കമായി വിശ്വാസികളെ ആത്മീയമായി സജ്ജമാക്കാൻ ക്രമീകരിച്ച ഏകദിന ഒരുക്കധ്യാനങ്ങളുടെ സമാപനദിവസമായ ഇന്നലെ സൗത്താപ്റ്റണ്‍ റീജിയണിൽ ദിവ്യബലിയർപ്പിച്ചു വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം. മരൂഭൂമിയിലെ പരീക്ഷയിൽ സാത്താന്‍റെ പ്രലോഭനങ്ങളെ ദൈവവചനമുപയോഗിച്ചാണ് ഈശോ ചെറുത്തുനിന്നതെന്നും ദൈവപദ്ധതിക്ക് സ്വയം വിട്ടുകൊടുത്താണ് ഓരാരുത്തരും ജീവിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നലെ സൗത്താംപ്റ്റണിൽ സമാപിച്ച ഏകദിന ഒരുക്കധ്യാനങ്ങൾ ജൂണ്‍ ആറിനാണ് ആരംഭിച്ചത്. രൂപതയുടെ എട്ടുവിവിധ റീജിയണുകളായി സംഘടിപ്പിക്കപ്പെട്ട ധ്യാനത്തിൽ അതാത് റീജിയണുകീഴിലുള്ള വിവിധ വി. കുർബാന കേന്ദ്രങ്ങളിൽ നിന്ന് നൂറുകണക്കിനാളുകൾ പങ്കുചേർന്നു. വചനശുശ്രൂഷകൾക്ക് അനുഗ്രഹിത വചനപ്രഘോഷകരായ ഫാ. സോജി ഓലിക്കൽ, ബ്ര. റെജി കൊട്ടാരം എന്നിവരാണ് നേതൃത്വം നൽകിയത്. സുപ്രസിദ്ധ ക്രിസ്ത്രിയ ഭക്തിഗാന സംഗീതസംവിധാനകൻ പീറ്റർ ചേരാനെല്ലൂർ നേതൃത്വം നൽകിയ സംഗീത ശുശ്രൂഷയും സ്വർഗീയഅഭിഷേകം പകർന്നു. സൗത്താംപ്റ്റണിലെ ശുശ്രൂഷകൾക്ക് ഫാ. ടോമി ചിറയ്ക്കൽ മണവാളന്‍റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ക്രമീകരണങ്ങൾ നടത്തിയത്.
||
ഫാ. സേവ്യർഖ്യാൻ വട്ടായിൽ നേതൃത്വം നൽകുന്ന ഗ്രേറ്റ് ബ്രിട്ടണ്‍ അഭിഷേകാഗ്നി കണ്‍വൻഷൻ ഒക്ടോബർ 22 മുതൽ 29 വരെയാണ് എട്ടു റീജിയണുകളിലായി നടക്കുന്നത്. അഭിഷേകാഗ്നി കണ്‍വൻഷൻ വിശ്വാസികൾക്ക് പ്രാർത്ഥിച്ചു ഒരുങ്ങുന്നതിനായി പ്രത്യേക പ്രാർത്ഥനയും പുറത്തിറക്കി. എല്ലാ വി. കുർബാന കേന്ദ്രങ്ങളിലും കുടുംബപ്രാർത്ഥനകളിലും ഈ പ്രാർത്ഥന ചൊല്ലണമെന്ന് രൂപതാധ്യക്ഷൻ നിർദേശിച്ചിട്ടുണ്ട്.

ഒരുക്ക കണ്‍വൻഷൻ നടന്ന എട്ടു റീജിയണുകളിലും ധ്യാനക്രമീകരണങ്ങൾ നടത്തിയ വൈദികർ, ഡീക്ക·ാർ, സിസ്റ്റേഴ്സ്, കമ്മിറ്റിയംഗങ്ങൾ, അത്മായ സഹോദർ എന്നിവരെ മാർ സ്രാന്പിക്കൽ അഭിനന്ദിക്കുകയും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. അഭിഷേകാഗ്നി കണ്‍വൻഷന് വോളണ്ടിയേഴ്സായി തെരഞ്ഞെടുക്കപ്പെട്ടവരുടെ നേതൃത്വത്തിൽ ധ്യാനത്തിന്‍റെ തുടർന്നുള്ള കാര്യങ്ങൾ ക്രമീകരിക്കും.

റിപ്പോർട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്