ഫ്രാങ്ക്ഫർട്ട് അന്തരാഷ്ട്ര എയർപോർട്ടിൽ പുതിയ ടെർമിനൽ കണക്ഷൻ
Thursday, June 22, 2017 8:20 AM IST
ഫ്രാങ്ക്ഫർട്ട്: ഫ്രാങ്ക്ഫർട്ട് അന്തരാഷ്ട്ര എയർപോർട്ടിൽ പുതിയ ടെർമിനൽ കണക്ഷൻ തുടങ്ങി. ടെർമിനൽ 1 സി ഹാളിൽ വരുന്ന യാത്രക്കാർക്ക് പുതിയ സ്കൈലൈൻ അതിവേഗ ഇലക്ട്രിക് ട്രെയിൻ കണക്ഷനിലൂടെ ടെർമിനൽ 2 വിലേക്ക് പോകാം. ഈ പുതിയ ടെർമിനൽ കണക്ഷനിലൂടെ യാത്രക്കാർക്ക് ടെർമിനൽ 2ൽ നിന്നു പുറപ്പെടുന്ന കണക്ഷൻ ഫ്ളൈറ്റ് നഷ്ടപ്പെടാതെ യാത്ര ചെയ്യാൻ സാധിക്കും.

അതുപോലെ ടെർമിനൽ 2 ൽ എത്തൂന്ന യാത്രക്കാർക്ക് ടെർമിനൽ 1 ലേക്ക് രണ്ട് സ്കൈലൈൻ അതിവേഗ ഇലക്ട്രിക് ട്രെയിൻ കണക്ഷനുകൾ ഉപയോഗിക്കാം.
ഇത് അന്തരാഷ്ട്ര യാത്രക്കാർക്ക് രണ്ട് ടെർമിനുകളിൽ നിന്നും പുറപ്പെടുന്ന കണക്ഷൻ ഫ്ളൈറ്റുകൾ നഷ്ടപ്പെടാതെ യാത്ര ചെയ്യാൻ വളരെയേറെ പ്രയോജനപ്പെടും.

റിപ്പോർട്ട്: ജോർജ് ജോണ്‍