ഫാ. മാർട്ടിൻ വാഴച്ചിറയ്ക്കായി പ്രാർഥന സഹായം തേടി മാർ സ്രാന്പിക്കൽ
Saturday, June 24, 2017 8:23 AM IST
പ്രസ്റ്റണ്‍: എഡിൻബറോയിൽനിന്ന് ദുരൂഹസാഹചര്യത്തിൽ കാണാതായ ഫാ. മാർട്ടിൻ വാഴച്ചിറ സിഎംഐ സുരക്ഷിതനായി തിരിച്ചുവരുവാനായി എല്ലാവരുടേയും പ്രാർഥനസഹായം ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ.

കഴിഞ്ഞദിവസം രാവിലെ വിശുദ്ധ കുർബാനക്കെത്തിയ വിശ്വാസികളാണ് ഫാ. വാഴച്ചിറയെ കാണാനില്ലെന്നകാര്യം ആദ്യം മനസിലാക്കുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദൈവത്തിന് അസാധ്യമായി ഒന്നുമില്ലെന്നും ഫാ. മാർട്ടിൻ എത്രയുംവേഗം സുരക്ഷിതമായി തിരിച്ചുവരെട്ടെയെന്നും മാർ സ്രാന്പിക്കൽ പ്രത്യാശ പ്രകടിപ്പിച്ചു.

റിപ്പോർട്ട്: ഫാ. ബിജു കുന്നക്കാട്ട്