യോഗാ ദിനാചരണം
Tuesday, June 27, 2017 1:15 AM IST
ബംഗളൂരു: അന്താരാഷ്ട്ര യോഗാദിനാചരണത്തിൻറെ ഭാഗമായി അബ്ബിഗരെ മെയിൻ റോഡ്, മെദറഹള്ളി ശ്രീ അയ്യപ്പ എജ്യുക്കേഷൻ സെൻററിൽ യോഗ പ്രദർശനം നടത്തി.
ആറു മുതൽ പത്തുവരെ ക്ലാസുകളിലുള്ള വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുത്തു. യോഗയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവത്കരണവും യോഗാദിനാചരണത്തിൻറെ ഭാഗമായി നടന്നു.