യുകെകെസിഎയുടെ സ്വാഗതഗാന നൃത്തപരിശീലനം വെള്ളിയാഴ്ച മുതൽ
Tuesday, June 27, 2017 7:06 AM IST
ചെൽട്ടണ്‍ഹാം: ജൂലൈ എട്ടിന് ചെൽട്ടണ്‍ഹാമിലെ ജോക്കി ക്ലബിൽ നടത്തപ്പെടുന്ന 16-ാമത് യുകെകെസിഎ കണ്‍വൻഷന്‍റെ ഏറ്റവും ആകർഷണങ്ങളിൽ ഒന്നാണ് സ്വാഗതനൃത്തം. സദസിനെ ഒന്നടങ്കം ആവേശ കൊടുമുടിയിലെത്തിക്കുന്ന നൃത്തതാള സ്വരസമന്വയത്തോടെ യുവ സംഗീത സംവിധായകൻ ഷാന്‍റി അങ്കമാലി സംഗീതമൊരുക്കുന്ന യുകെകെസിഎയുടെ സ്വാഗതഗാനം സദസിനെ ഒന്നടങ്കം ത്രസിപ്പിക്കും. നൂറിലധികം യുവതി യുവാക്കൾ രാജകീയ പ്രൗഢിയാർന്ന വേദിയിൽ നിറഞ്ഞാടുന്പോൾ യുകെകെസിഎ കണ്‍വൻഷനിൽ പുതുചരിത്രം സൃഷ്ടിക്കും.

ലെസ്റ്റർ യൂണിറ്റിലെ സുനിൽ ആൽമതടത്തിൽ രചിച്ച യുവസംഗീത സംവിധായകൻ ഷാന്‍റി ആന്‍റണി അങ്കമാലി സംഗീസ സംവിധാനം ചെയ്ത് പിറവം വിൽസണനും അഫ്സലും ആലപിച്ച ഗാനം കൊറിയോഗ്രാഫി ചെയ്യുന്നത് പ്രശസ്ത കലാകാരൻ കലാഭവൻ നൈസാണ്. ജൂണ്‍ 30 (വെള്ളിയാഴ്ച), ജൂലൈ ഒന്ന് (ശനി), ജൂലൈ രണ്ട് (ഞായർ) തീയതികളിലാണ് സ്വാഗതഗാന നൃത്തപരിശീലനങ്ങൾ നടത്തപ്പെടുന്നത്. വെള്ളിയാഴ്ച വൈകിട്ട് 5.30 മുതൽ 9 വരെയും, ശനിയാഴ്ച 10 മുതൽ 9 വരെയും, ഞായറാഴ്ച 10 മുതൽ 6 വരെയാണ് പരിശീലനം നടക്കുന്നത്. വിദൂരത്തുനിന്നും വരുന്നവർക്ക് താമസസൗകര്യം ഒരുക്കുന്നതാണ്. സ്വാഗതഗാന നൃത്തത്തിനു ചേരുവാൻ ആഗ്രഹിക്കുന്നവർ യൂണിറ്റ് ഭാരവാഹികൾ വഴി വൈസ് പ്രസിഡന്‍റ് ജോസ് വാലച്ചിറയുടെ പക്കൽ പേര് രജിസ്റ്റർ ചെയ്യേണ്ടത്. ഫോണ്‍: (07983417360)

കണ്‍വൻഷൻ ഏറ്റവും മനോഹരമാക്കുന്നതിനുള്ള അവസാന മിനുക്കപണിയിലാണ് യുകെകെസിഎ ഭാരവാഹികൾ. ഏറ്റവും മികച്ച അത്യാധനിക സൗകര്യങ്ങളുള്ള ലോകനേതാക്കളും ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളും സന്ദർശിക്കാറുള്ള ജോക്കി ക്ലബിൽ സുരക്ഷാ സംവിധാനങ്ങളോടെയാണ് കണ്‍വൻഷൻ നടത്തപ്പെടുന്നത്. യുകെകെസിഎ പ്രസിഡന്‍റ് ബിജു മടക്കക്കുറി, ജനറൽ സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തൻപുര, ട്രഷറർ ബാബു തോട്ടം, വൈസ് പ്രസിഡന്‍റ് ജോസ് വാലാച്ചിറ, ജോ, സെക്രട്ടറി സഖറിയ പുത്തൻകുളം, ജോ. ട്രഷറർ ഫിനിൽ കളത്തിൽകോട്ട് ഉപദേശകസമിതി അംഗങ്ങളായ ബെന്നി മാവേലിൽ, റോയി സ്റ്റീഫൻ എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ നടന്നുവരുന്നു.

റിപ്പോർട്ട്: ജോസ് പുത്തൻകളം