ന്യൂ ഏജ് തെങ്ങമം ബാലകൃഷ്ണൻ സ്മാരക അവാർഡ് വിതരണവും ഈദ് നിലാവും
Wednesday, June 28, 2017 7:06 AM IST
റിയാദ്: ന്യൂ ഏജ് ഇന്ത്യാ സംസ്കാരിക വേദിയുടെ വാർഷികാഘോഷങ്ങളുടെ ഭാഗമായിനടത്തുന്ന ന്ധന്യൂ ഏജ് താജ് കോൾഡ് സ്റ്റോറേജ് ഈദ് നിലാവ് 2017ന്ധ ജൂണ്‍ 29 വ്യാഴം വൈകിട്ട് 8 മുതൽ നോഫാ(എക്സിറ്റ്18) ഓഡിറ്റോറിയത്തിൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നു. പ്രവാസി പ്രശ്നങ്ങളെ പൊതുജനസമക്ഷംകൊണ്ടുവന്ന് സമഗ്രപ്രതികരണം നേടി, മാധ്യമ റിപ്പോർട്ടിംഗ് രംഗത്ത് വ്യക്തി മുദ്രപതിപ്പിച്ച മാധ്യമ പ്രവർത്തകനുള്ള രണ്ടാമത് ന്യൂ ഏജ്തെങ്ങമം ബാലകൃഷ്ണൻസ്മാരക മാധ്യമ അവാർഡ് ദാനം ചടങ്ങിന്‍റെ മുഖ്യ ആകർഷണമായിരിക്കും.

അവാർഡ് ജേതാവ് ഐപ്പ് വളളിക്കാടന് 25000 ഇന്ത്യൻ രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം താജ് കോൾഡ് സ്റ്റോറേജ് മാനേജിംഗ് ഡയറക്ടർ ഷാജഹാൻ കല്ലന്പലം കൈമാറും. മാതൃഭൂമി ന്യൂസ് ചീഫ് റിപ്പോർട്ടറായ ഐപ്പ് വളളിക്കാടൻ, ആഭ്യന്തര യുദ്ധം രൂക്ഷമായിരുന്ന യെമൻ സന്ദർശിച്ച്, അവിടെയുള്ള മലയാളികൾ ഉൾപ്പടെയുള്ള ഇന്ത്യാക്കാരുടെ അവസ്ഥയെ സംബന്ധിച്ചും, അവരെ രക്ഷപ്പെടുത്തി കൊണ്ടു വരുന്നതിനു യെമനിലും ജീബൂത്തിയിലുമായി ഇന്ത്യാ ഗവണ്‍െ·ന്‍റ് നടത്തിയ ഇടപെടലിനെക്കുറിച്ചുമുള്ള വിവിധ റിപ്പോർട്ടുകൾ കണക്കിലെടുത്താണ് അവാർഡ്. തുടർന്നു നടക്കുന്ന കലാപരിപാടിയിൽ പ്രശസ്ത മിമിക്രി താരം മനോജ് വഴിപ്പടിയും (ഏഷ്യാനെറ്റ് കോമഡിസ്റ്റാർ ഫെയിം) റിയാദ് കലാഭവനിലെ പ്രഗൽഭരായ കലാകാര·ാരും അവതരിപ്പിക്കുന്ന മിമിക്സ് പരേഡും ഗാനമേളയും അരങ്ങേറും.

റിയാദ് ഇന്ത്യൻ മീഡിയ ഫോറത്തിൽ നടത്തിയ പത്രസമ്മേളനത്തിൽ മുഖ്യ പ്രായോജകരായ താജ് കോൾഡ് സ്റ്റോറേജ് മാനേജിംഗ് ഡയറക്ടർ ഷാജഹാൻ കല്ലന്പലം, ആർട്ടിസ്റ് മനോജ് വഴിപ്പടി, ന്യൂ ഏജ് സെക്രട്ടറി ഷാനവാസ്, ജോയിന്‍റ് സെക്രട്ടറി സലിം കുമാർ, ജോഷി തൃശൂർ, അഷ്റഫ് മുവാറ്റുപുഴ എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: ഷിബു ഉസ്മാൻ