ഫാ. മാർട്ടിന്‍റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ത്വരിതഗതിയിൽ
Wednesday, June 28, 2017 7:35 AM IST
എടിൻബർഗ്: ഫാ. മാർട്ടിന്‍റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ത്വരിതഗതിയിൽ നടക്കുന്നു. ഈ മാസം 21 മുതൽ കാണാതാകുകയും പിന്നീട് 23 ാം തീയതി വെള്ളിയാഴ്ച ഡണ്‍ബാർ ബീച്ചിൽ മരിച്ച നിലയിൽ കണ്ടണ്ടെത്തുകയും ചെയ്ത ഫാ. മാർട്ടിൻ വാഴച്ചിറ സിഎംഎയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ത്വരിതപ്പെടുത്തുന്നതിനായി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ എടിൻബർഗ് അതിരൂപതാധ്യക്ഷൻ മാർ ലിയോ കുഷ്ലിയുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തി.

മൃതദേഹ പരിശോധനയുമായി ബന്ധപ്പെട്ടുള്ള തുടർനടപടികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കുന്നതിനുള്ള സഹായങ്ങൾ അതിരൂപതാധ്യക്ഷൻ വാഗ്ദാനം ചെയ്യുകയും ഗവണ്‍മെന്‍റ് അധികാരികളുമായി എത്രയും പെട്ടന്ന് ബന്ധപ്പെട്ടുകൊള്ളാമെന്ന് ഉറപ്പു നല്കുകയും ചെയ്തു. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് അതിരൂപതയുടെ ഭാഗത്തുനിന്നും എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുമുണ്ടണ്ട്. എടിൻബർഗ് അതിരൂപത സീറോ മലബാർ രൂപതാ ചാപ്ലൻ ഫാ. സെബാസ്റ്റ്യൻ തുരുത്തിപ്പള്ളിൽ, ഫാ. ഫാൻസുവ പത്തിൽ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

മരണവിവരം അറിഞ്ഞ് എടിൻബർഗിലെത്തിച്ചേർന്ന മാർ ജോസഫ് സ്രാന്പിക്കൽ മാർട്ടിനച്ചന്‍റെ അനുസ്മരണാർത്ഥം വ്യാഴാഴ്ച വൈകുന്നേരം 5.30ന് എടിൻബർഗ് സെന്‍റ് കാതറിൻ പള്ളിയി അർപ്പിക്കുന്ന വിശുദ്ധ കുർബാനയിൽ സ്കോട്ട്ലണ്ടിലുള്ള എല്ലാ മലയാളി വൈദീകരും വിശ്വാസികളും പങ്കെടുക്കുന്നതാണ്.

ഫാ. റ്റെബിൻ പുത്തൻപുരയ്ക്കൽ സിഎംഐ കോണ്‍സുലാർ ചാൻസറിയിലെ തലവൻ ഭട്ട മിസ്രയെ കാണുകയും അദ്ദേഹം പ്രോക്കുറേറ്റർ ഫിസ്കലുമായി ബന്ധപ്പെടുകയും ഇന്നു തന്നെ മൃതദേഹം പരിശോധനപൂർത്തിയാക്കുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ, ഫാ. റ്റെബിൻ പുത്തൻപുരയ്ക്കൽ സിഎംഐ. ഫാ. സെബാസ്റ്റ്യൻ തുരുത്തിപ്പള്ളിൽ, ഫാ. സിറിയക്ക് പാലക്കുടിയിൽ കപ്പൂച്യൻ, ഫാ. പ്രിൻസ് മാത്യു കുടക്കച്ചിറകുന്നേൽ കപ്പൂച്യൻ, ഫാ. ഫാൻസുവ പത്തിൽ എന്നിവർ എടിൻബർഗിൽ താമസിച്ചു മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ടണ്ടിരിക്കുന്നു.

റിപ്പോർട്ട്: ഫാ. ബിജു ജോസഫ്