ചാ​മു​ണ്ഡി: ഗേ​റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന ന​ട​പ​ടി തു​ട​ങ്ങി
Wednesday, July 5, 2017 5:40 AM IST
മൈ​സൂ​രു: ചാ​മു​ണ്ഡി​മ​ല​യി​ലേ​ക്ക് രാ​ത്രി 10 നു ​ശേ​ഷ​മു​ള്ള പ്ര​വേ​ശ​നം നി​രോ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ മ​ല​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ക​വാ​ട​ങ്ങ​ളി​ൽ ഗേ​റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ആ​ദ്യ​പ​ടി​യാ​യി ത​വ​ര​ക്ക​ട്ടെ​യി​ൽ ആ​ദ്യ​ഗേ​റ്റ് സ്ഥാ​പി​ച്ചു. ദൈ​വി​വാ​ണ, ഹെ​ലി​പാ​ഡ് റോ​ഡ്, ഉ​ത്ത​ന​ഹ​ള്ളി റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലും ഗേ​റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്നു​ണ്ട്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യു​ള്ള ചെ​ല​വ് വ​ഹി​ക്കു​ന്ന​ത് ചാ​മു​ണ്ഡി ക്ഷേ​ത്ര ഭ​ര​ണ​സ​മി​തി​യാ​ണ്. ഗേ​റ്റു​ക​ളി​ൽ സി​സി​ടി​വി കാ​മ​റ​ക​ളും സ്ഥാ​പി​ക്കു​ന്നു​ണ്ട്. ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ എ​ല്ലാ ജോ​ലി​ക​ളും പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ചാ​മു​ണ്ഡി​മ​ല​യി​ൽ രാ​ത്രി​യി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ശ​ല്യം ഏ​റി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി ക​ർ​ശ​ന​മാ​ക്കാ​ൻ പോ​ലീ​സ് തീ​രു​മാ​നി​ച്ച​ത്. മ​ല​യി​ലെ താ​മ​സ​ക്കാ​ർ​ക്ക് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ ന​ല്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. പു​റ​മേ നി​ന്നു വ​രു​ന്ന​വ​ർ രാ​ത്രി ഒ​ന്പ​തി​ന് പു​റ​ത്തി​റ​ങ്ങ​ണം. പ​ത്തി​ന് ഗേ​റ്റു​ക​ൾ അ​ട​യ്ക്കും. രാ​വി​ലെ അ​ഞ്ചു​വ​രെ ഗേ​റ്റു​ക​ൾ അ​ട​ഞ്ഞു​കി​ട​ക്കും.

നേ​ര​ത്തെ, ചാ​മു​ണ്ഡി ക്ഷേ​ത്ര​ത്തി​ന്‍റെ പ​രി​പാ​വ​ന​ത​യെ ക​ള​ങ്ക​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്നു​വെ​ന്ന പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് 10 മ​ണി​ക്കു ശേ​ഷ​മു​ള്ള പ്ര​വേ​ശ​നം നി​രോ​ധി​ച്ചു​കൊ​ണ്ട് മൈ​സൂ​രു സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. എ​ന്നാ​ൽ ഇ​ത് ഫ​ല​പ്ര​ദ​മ​ല്ലെ​ന്നു ക​ണ്ട​തോ​ടെ​യാ​ണ് നി​യ​മം ക​ർ​ശ​ന​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, ചാ​മു​ണ്ഡി ഹി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ, മു​സ്രൈ ത​ഹ​സി​ൽ​ദാ​ർ, ട്രാ​ഫി​ക് സ​ബ് ഡി​വി​ഷ​ൻ എ​സി​പി, കെ​ആ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​ന്നി​വ​രു​മാ​യി ഡ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ഡി. ​ര​ണ്‍​ദീ​പ് ന​ട​ത്തി​യ ച​ർ​ച്ച​യെ തു​ട​ർ​ന്നാ​ണ് ഈ ​തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്.