"മധുരിക്കും ഓർമകൾ’ സീസണ്‍ മൂന്ന് ഓഗസ്റ്റ് അഞ്ചിന്
Wednesday, July 5, 2017 5:52 AM IST
സിഡ്നി: സിഡ്നി ആർട്ട് ലവേഴ്സ് ഒരുക്കുന്ന സംഗീത സന്ധ്യ "മധുരിക്കും ഓർമകൾ’ സീസണ്‍ മൂന്ന് ഓഗസ്റ്റ് അഞ്ചിന് (ശനി) നടക്കും. വൈകുന്നേരം ആറിന് വെന്‍റ് വർത്ത് വിൽ റെഡ്ഗം സെന്‍ററിലാണ് പരിപാടി.

സിഡ്നിയിലെ പ്രമുഖ ഗായകർ ആലപിക്കുന്ന സംഗീത സന്ധ്യയിൽ ഓസ്ട്രേലിയയിൽ ജനിച്ചു വളർന്ന മലയാളി കുട്ടികൾ ഗാനങ്ങൾ ആലപിക്കുന്നത് സീസണ്‍ 3 യുടെ സവിശേഷതയായിരിക്കും. മാതാപിതാക്കൾക്ക് പരിപാടികൾ ആസ്വദിക്കുവാൻ സൗകര്യ മൊരുക്കി ന്ധകിഡ്സ് എന്‍റർടൈൻമെന്‍റ് ഫെസിലിറ്റിയും നൃത്താവതരണങ്ങളും സംഗീത സന്ധ്യയുടെ ഭാഗമായിരിക്കും. മിതമായ നിരക്കിൽ ഭക്ഷണവും ലഭ്യമാണ്. പ്രവേശനം പാസുമൂലം നിയന്ത്രിച്ചിട്ടുണ്ട്. 15 ഡോളറാണ് ടിക്കറ്റ് നിരക്ക് .

വിവരങ്ങൾക്ക്: കെ.പി.ജോസ് 0419306202, ബാബു സെബാസ്റ്റ്യൻ 0422197328, വിശ്വൻ കേച്ചേരി 0409034825, ജോണ്‍ ജേക്കബ് 0402677259.

റിപ്പോർട്ട്: ജെയിംസ് ചാക്കോ