ബംഗളൂരു: വൈസ്മെൻ ഇന്റർനാഷണൽ ബംഗളൂരു ഡിസ്ട്രിക്ട്-1 ന്റെ ആഭിമുഖ്യത്തിൽ വിവിധ സേവനപദ്ധതികളുടെ ഉദ്ഘാടനം മാറത്തഹള്ളി അശ്വന്ത്നഗറിലുള്ള ഗവ. സ്കൂളിൽ നടത്തി.
ഡിസ്ട്രിക്ട് ഗവർണർ ഫിലിപ് മാത്യു, റീജണൽ ഡയറക്ടർ ഡോ. ആനന്ദ് ജേക്കബ് വർഗീസ്, നിയുക്ത ഏരിയ പ്രസിഡന്റ് ഡോ. കെ.സി. സാമുവേൽ എന്നിവർ ചേർന്നാണ് എൻഗേജ്, എജ്യുക്കേറ്റ് ആൻഡ് എംപവർ, ഫീഡ് ദ ഹംഗ്രി, കാൻസർ കെയർ എന്നീ പദ്ധതികൾ ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ മാറത്തഹള്ളി ഗവ. സ്കൂൾ, താവരക്കര ഗവ. സ്കൂൾ, ബൊമ്മസാന്ദ്ര ഗവ. സ്കൂൾ, കൃഷ്ണരാജപുരം ഗവ. സ്കൂൾ എന്നിവിടങ്ങളിലെ എല്ലാ വിദ്യാർഥികൾക്കും സൗജന്യമായി സ്കൂൾ ബാഗുകൾ വിതരണം ചെയ്തു.
കന്റോണ്‍മെന്റ് ക്ലബിന്റെ സഹകരണത്തോടെയാണ് സ്കൂൾബാഗ് വിതരണം നടത്തിയത്. കന്റോണ്‍മെന്റ് ക്ലബ് പ്രസിഡന്റ് സുമോജ് മാത്യു, സെക്രട്ടറി മാത്യു സൈമണ്‍, ബുള്ളറ്റിൻ എഡിറ്റർ മേഴ്സി മാത്യു, സൂസൻ, നിയുക്ത റീജണൽ ഡയറക്ടർ ഡോമിനിക്, ഇന്റർനാഷണൽ ട്രഷറർ ഫിലിപ്പ് ചെറിയാൻ, റീജണൽ ജോയിന്റ് സെക്രട്ടറി മദൻ, ജയനഗർ ക്ലബ് ട്രഷറർ ഡേവിഡ് എന്നിവർ പ്രസംഗിച്ചു.