ആ​ഢം​ബ​ര ബൈ​ക്കു​ക​ൾ മോ​ഷ്ടി​ച്ചു ത​മി​ഴ്നാ​ട്ടി​ൽ വി​ൽ​ക്കു​ന്ന വി​ദ്യാ​ർ​ഥി​സം​ഘം അ​റ​സ്റ്റി​ൽ
Friday, July 7, 2017 5:15 AM IST
ബം​ഗ​ളൂ​രു: ആ​ഢം​ബ​ര ബൈ​ക്കു​ക​ൾ മോ​ഷ്ടി​ച്ചു ത​മി​ഴ്നാ​ട്ടി​ൽ വി​ൽ​ക്കു​ന്ന വി​ദ്യാ​ർ​ഥി​സം​ഘം ബം​ഗ​ളൂ​രു​വി​ൽ പി​ടി​യി​ൽ. പ്ര​ഭു സെ​ൽ​വം (21), അ​രു​ണ്‍ സാ​യ് (21), കാ​ർ​ത്തി​ക് എ​ന്നി​വ​രും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രു വി​ദ്യാ​ർ​ഥി​യു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. റേ​സിം​ഗി​നും അ​ഭ്യാ​സ​ത്തി​നു​മാ​യാ​ണ് ഇ​വ​ർ ബൈ​ക്കു​ക​ൾ മോ​ഷ്ടി​ച്ചി​രു​ന്ന​തെ​ന്നും അ​തി​നു​ശേ​ഷം ത​മി​ഴ്നാ​ട്ടി​ലെ ഉ​ൾ​നാ​ട​ൻ ഗ്രാ​മ​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യി കു​റ​ഞ്ഞ വി​ല​യ്ക്ക് വി​ൽ​ക്കു​ക​യു​മാ​ണ് ചെ​യ്തി​രു​ന്ന​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ബൈ​ക്കു​ക​ൾ മോ​ഷ്ടി​ക്കു​ന്ന ത​ന്ത്ര​ങ്ങ​ൾ മ​ന​സി​ലാ​ക്കി​യ നാ​ൽ​വ​ർ സം​ഘം പു​ല​ർ​ച്ചെ മൂ​ന്നി​നും ആ​റി​നു​മി​ട​യി​ലാ​ണ് മോ​ഷ​ണം ന​ട​ത്തി​യി​രു​ന്ന​ത്. ഇ​ല​ക്ട്രോ​ണി​ക് സി​റ്റി, എ​ച്ച്എ​സ്ആ​ർ ലേ​ഒൗ​ട്ട്, ബി​ടി​എം ലേ​ഒൗ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ ക​റ​ങ്ങു​ന്ന സം​ഘം വീ​ടു​ക​ളു​ടെ മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്ന വി​ല​കൂ​ടി​യ ബൈ​ക്കു​ക​ൾ മോ​ഷ്ടി​ക്കും. ആ​ഴ്ച​യി​ൽ ഒ​രു ബൈ​ക്ക് എ​ന്ന നി​ല​യി​ലാ​ണ് മോ​ഷ​ണം. ക​ഴി​ഞ്ഞ ആ​റു മാ​സ​ത്തി​നി​ടെ സം​ഘം 28 ബൈ​ക്കു​ക​ൾ മോ​ഷ്ടി​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

10,000 മു​ത​ൽ 15,000 രൂ​പ വ​രെ നി​ര​ക്കി​ലാ​ണ് ഇ​വ​ർ ത​മി​ഴ്നാ​ട്ടി​ൽ ബൈ​ക്കു​ക​ൾ വി​ൽ​ക്കു​ന്ന​ത്. മ​ദ്യ​പാ​ന​ത്തി​നും വ​സ്ത്ര​ങ്ങ​ളും ഷൂ​സും വാ​ങ്ങി​ക്കു​ന്ന​തി​നു​മാ​ണ് ഇ​വ​ർ ബൈ​ക്ക് വി​റ്റ പ​ണം ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും ഡ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ എം.​ബി. ബോ​റ​ലിം​ഗ​യ്യ അ​റി​യി​ച്ചു.