കൊച്ചിൻ കലാഭവൻ കലാസന്ധ്യയുമായി ഓസ്ട്രേലിയയിൽ
Saturday, July 8, 2017 6:41 AM IST
മെൽബണ്‍: നീണ്ട പതിനേഴ് വർഷങ്ങൾക്കുശേഷം കൊച്ചിൻ കലാഭവൻ വീണ്ടും ഓസ്ട്രേലിയയിൽ കലാസന്ധ്യ അവതരിപ്പിക്കുന്നു. വേൾഡ് ടൂറിന്‍റെ ഭാഗമായി ഒക്ടോബർ 17 മുതൽ നവംബർ 17 വരെ ഓസ്ട്രേലിയയിലെ വിവിധ സ്ഥലങ്ങളിലാണ് കലാസന്ധ്യ അരങ്ങേറുക. സോബി ജോർജിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കലാസന്ധ്യ അവതരിപ്പിക്കുന്നത്.

സംഗീത ലോകത്തെ പ്രശസ്തരായ ബിനു ആനന്ദ്, റെനിഷ് പീറ്റർ, ഫിബിനാ റാണി എന്നിവർ ഗാനങ്ങളും സിനിമാ രംഗത്തെ പ്രശസ്തരായ അംബികാ മോഹൻ, ശരണ്യ ആനന്ദ് എന്നിവരുടെ നേതൃത്വത്തിൽ സിനിമാറ്റിക് ഡാൻസുകളും മിമിക്രി രംഗത്തെ പ്രശസ്തനും വിവിധ ടിവി ചാനലുകളിൽ കോമഡി പരിപാടികൾ അവതരിപ്പിക്കുന്ന ജയദേവിന്‍റെ നേതൃത്വത്തിൽ കോമഡി രംഗങ്ങളും അവതരിപ്പിക്കും. ലൈവ് ഓർക്കസ്ട്രോയിൽ ലാൽ (തബല) വിനോദ് (കീബോർഡ്), ബിനു ഷാമാസ് (ഡ്രം) എന്നിവയും കൈകാര്യം ചെയ്യുന്നു.

ഓസ്ട്രേലിയൻ മലയാളികൾക്ക് മൂന്ന് മണിക്കൂർ സംഗീതത്തിന്േ‍റയും ചിരിയുടേയും നൃത്തത്തിന്േ‍റയും പുതിയ അനുഭവം സൃഷ്ടിക്കാൻ കലാസന്ധ്യക്ക് ആകുമെന്ന് സംവിധായകൻ സോബി ജോർജ് പ്രത്യാശ പ്രകടിപ്പിച്ചു.

കലാസന്ധ്യയുടെ ഓസ്ട്രേയിയായിലെ സ്പോണ്‍സർമാർ ഗ്ലോബൽ മലയാളി കൗണ്‍സിൽ ആണ്. രണ്ട് വർഷം മുൻപ് ഗ്ലോബൽ മലയാളി കൗണ്‍സിൽ നടത്തിയ ഓണനിലാവ് ചാരിറ്റി ഷോ വൻ വിജയം ആയിരുന്നു. കോട്ടയത്തെ നവജീവൻ ട്രസ്റ്റ് ചെയർമാൻ പി.യു. തോമസിനായിരുന്നു ചാരിറ്റിയുടെ തുക നൽകിയത്. ഇത്തവണയും കൊച്ചിൻ കലാഭവന്‍റെ കലാന്ധ്യയിൽ കിട്ടുന്ന ലാഭവിഹിതം പഠിത്തത്തിൽ സമർഥരും നിർധനരുമായ വിദ്യാർഥികളെ സഹായിക്കാൻ ചെലവഴിക്കുമെന്ന് ഗ്ലോബൽ മലയാളി കൗണ്‍സിൽ ഭാരവാഹികൾ അറിയിച്ചു.

കലാസന്ധ്യ അവതരിപ്പിക്കാൻ താത്പര്യമുള്ളവർ സോണി 043 462 0028 ,സ്റ്റീഫൻ 044 964 4489 , കിഷോർ 043 139 5604, ഷാജൻ 041 290 2251, ജിം 043 190 0948, രാധാകൃഷ്ണ്‍ 041 609 4829, ടോമി : 040 135 3989, ജോജി 040 267 7909, ജോസ് 046 627 4838 എന്നിവരുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്: റെജി പാറയ്ക്കൻ