നോർത്ത് വെസ്റ്റ് കേരളസമാജം സൗജന്യ മെഡിക്കൽ ക്യാന്പ്
Monday, July 10, 2017 1:12 AM IST
ബംഗളൂരു: നോർത്ത് വെസ്റ്റ് കേരളസമാജവും എം.എസ്. രാമയ്യ ഹോസ്പിറ്റലും സംയുക്തമായി നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാന്പിന്‍റെ നാൽപ്പത്തിയൊന്നാം ഘട്ടം ദാസറഹള്ളി ബിബിഎംപി കോർപറേറ്റേഴ്സ് ഓഫീസിൽ നടത്തി. ജനറൽ മെഡിസിൻ, ശിശുരോഗ വിഭാഗം, ത്വക്ക്, കണ്ണ്, ഗൈനക്കോളജി, ഇഎൻടി, ഓർത്തോപീഡിക്സ്, ഡെൻറൽ, ബിപി ആൻഡ് ഡയബറ്റിസ് എന്നീ വിഭാഗങ്ങളിൽ ഏകദേശം 360 പേർ ക്യാന്പിൻറെ സേവനം പ്രയോജനപ്പെടുത്തി. പത്ത് സീനിയർ ഡോക്ടർമാരും 20 ജൂണിയർ ഡോക്ടർമാരും രോഗികളെ വിദഗ്ധ പരിശോധന നടത്തി. പരിശോധനയ്ക്കു ശേഷം മരുന്നുകൾ സൗജന്യമായി വിതരണം ചെയ്തു. തുടർചികിത്സ ആവശ്യമുള്ള 28 രോഗികൾക്ക് എംഎസ് രാമയ്യ ആശുപത്രിയിൽ കുറഞ്ഞ നിരക്കിൽ വിദഗ്ധചികിത്സ നൽകും.

വൈദ്യസഹായനിധി ചെയർമാൻ എൻ.കെ. കുട്ടി, കണ്‍വീനർ ഇ.ആർ. ഷിബു, പ്രസിഡൻറ് ടി.കെ. ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡന്‍റ് മാത്തുക്കുട്ടി ചെറിയാൻ, സെക്രട്ടറി സത്യനാഥൻ, എൻ. ചിത്തരഞ്ജൻ, പി. ബാലചന്ദ്രൻ, സുഗതകുമാർ നായർ, രാജേഷ് കൃഷ്ണൻ, ഏഡൻസ്, സ്മികേഷ് എന്നിവർ ക്യാന്പിന് നേതൃത്വം നല്കി. അടുത്ത ക്യാന്പ് ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക 1.30 വരെ നടക്കും.