ഐഎസ് ബന്ധം: കണ്ണൂർ സ്വദേശി പിടിയിൽ
Thursday, July 13, 2017 12:55 AM IST
ന്യൂ​ഡ​ൽ​ഹി: ഐ​എ​സ് ബ​ന്ധ​മു​ണ്ടെ​ന്നു സം​ശ​യി​ക്കു​ന്ന ക​ണ്ണൂ​ർ സ്വ​ദേ​ശി പി​ടി​യി​ലാ​യെ​ന്നു ഡ​ൽ​ഹി പോ​ലീ​സ്. വ്യാ​ജ പാ​സ്പോ​ർ​ട്ട് സ​ഹി​ത​മാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. തു​ർ​ക്കി​യി​ൽ നി​ന്ന് അ​ധി​കൃ​ത​ർ ക​യ​റ്റി വി​ട്ട ക​ണ്ണൂ​ർ സ്വ​ദേ​ശി ഷാ​ജ​ഹാ​ൻ വ​ള്ളു​വ​ക്ക​ണ്ടി (32) എ​ന്ന​യാ​ളെ​യാ​ണ് ജൂ​ണ്‍ 30ന് ​ഡ​ൽ​ഹി ഇ​ന്ദി​രാ​ഗാ​ന്ധി വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് ഡ​ൽ​ഹി പോ​ലീ​സ് അ​റി​യി​ച്ചു.

വ്യാ​ജ പാ​സ്പോ​ർ​ട്ടു​മാ​യി നേ​ര​ത്തെ ര​ണ്ടു ത​വ​ണ ഷാ​ജ​ഹാ​ൻ തു​ർ​ക്കി​യി​ൽ പോ​യെ​ന്നും സി​റി​യ​യി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നു​മാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഇ​യാ​ൾ​ക്ക് ഐ​എ​സ് ബ​ന്ധ​മു​ണ്ടെ​ന്ന ത​ര​ത്തി​ലു​ള്ള വി​വ​ര​ങ്ങ​ൾ അ​മേ​രി​ക്ക​ൻ ചാ​ര സം​ഘ​ട​ന​യാ​യ സി​ഐ​എ ആ​ണ് ന​ൽ​കി​യ​തെ​ന്നും കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​ണെ​ന്നും ഡ​ൽ​ഹി പോ​ലീ​സ് സ്പെ​ഷ​ൽ​സെ​ൽ ഐ​ജി പി.​എ​സ് കു​ശ്വ പ​റ​ഞ്ഞു. ചെ​ന്നൈ​യി​ൽ നി​ന്നു വ്യാ​ജ പാ​സ്പോ​ർ​ട്ടി​ൽ തു​ർ​ക്കി​യി​ൽ എ​ത്തി​യ ഷാ​ജ​ഹാ​നെ സി​റി​യ​യി​ലേ​ക്കു ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ തു​ർ​ക്കി പോ​ലീ​സ് പി​ടി​കൂ​ടി​കൂ​ടി നാ​ടു​ക​ട​ത്തു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലും ഇ​തേ ശ്ര​മം ന​ട​ത്തി​യി​രു​ന്ന​താ​യും അ​ന്നും തു​ർ​ക്കി പോ​ലീ​സ് പി​ടി​കൂ​ടി നാ​ട്ടി​ലേ​ക്കു മ​ട​ക്കി അ​യ​ക്കു​ക​യാ​യി​രു​ന്നെ​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഐ​എ​സ് ബ​ന്ധം ഉ​ണ്ടോ എ​ന്ന​തി​ന് പു​റ​മെ വ്യാ​ജ പാ​സ്പോ​ർ​ട്ട് എ​വി​ടെ നി​ന്ന് ല​ഭി​ച്ചു തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളും പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്.