ബ്രദർ ഡാമിയൻ മെൽബണിൽ ശുശ്രൂഷിക്കുന്നു
ബ്ലെസിംഗ് ടുഡേ ടി.വി പ്രോഗ്രാമിലൂടെയും ബ്ലെസിംഗ് ഫെസ്റ്റിവലിലൂടെയും ലോകമെന്പാടുമുള്ള മലയാളികൾക്ക് സുപരിചിതനായ ബ്രദർ ഡാമിയൻ ജൂലൈ 13,14 തീയതികളിൽ മെൽബണിൽ ദൈവ വചനം ശുശ്രൂഷിക്കുന്നു. ജൂലൈ 15,16 തീയതികളിൽ അദ്ദേഹം വീണ്ടും സിഡ്നി നഗരത്തിലെ രണ്ട് പ്രധാന സഭകളിൽ ശുശ്രൂഷിക്കുന്നതാണ്.

കേരളത്തിലെ ആദ്യത്തെ മെഗാ ചർച്ചിന്‍റെ സീനിയർ ഫൗണ്ടിംഗ് പാസ്റ്ററായ ബ്രദർ ഡാമിയൻ, സിസ്റ്റർ ക്ഷമ ഡാമിയൻ എന്നിവർ രണ്ടാഴ്ചത്തെ സന്ദർശനത്തിൽ ഓസ്ട്രേലിയയിൽ കുടുംബസമേതമാണ്. Hillsong Church ന്‍റെ ആനുവൽ കോണ്‍ഫറൻസിൽ പങ്കെടുക്കുവാനാണ് അദ്ദേഹം എത്തിയത്.
കൂടുതൽ വിവരങ്ങൾക്ക്: blessingtoday.tv

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം