കെഎച്ച്എസ്എം കർക്കിടക വാവു ബലി
Saturday, July 15, 2017 6:11 AM IST
മെൽബണ്‍: കേരള ഹിന്ദു സൊസൈറ്റി മെൽബണ്‍ സാമൂഹ കർക്കിടക വാവുബലി സംഘടിപ്പിക്കുന്നു. ജൂലൈ 23ന് (ഞായർ) രാവിലെ ഏഴിന് ഡോണ്‍കാസ്റ്റർ സീനിയർ സിറ്റിസണ്‍ സെന്‍റർ ഹാളിൽ (895 901 ഡോണ്‍കാസ്റ്റർ റോഡ് ഡോണ്‍കാസ്റ്റർ ഈസ്റ്റ് 3109 ) ബലിതർപ്പണം ആരംഭിച്ച് 10ന് അവസാനിക്കും.

പ്രവാസി ഭാരതീയർക്കായി കേരള ഹിന്ദു സൊസൈറ്റി ഒരുക്കുന്ന ഈ ആചരണം മണ്‍മറഞ്ഞ സ്വന്തക്കാർക്കായി ബലികർമം ചെയ്യുവാൻ ആഗ്രഹിക്കുന്നവർ ഉപയോഗപ്പെടുത്തണമെന്ന് കെഎച്ച്എസ്എം അറിയിച്ചു.

വിവരങ്ങൾക്ക്: 0469214997, 0421241620.

റിപ്പോർട്ട്: വിജയകുമാരൻ