ജനക്പുരി സെന്‍റ് തോമസ് ദേവാലയത്തിൽ തിരുനാളിനു കൊടിയേറി
ന്യൂഡൽഹി: വി. തോമാശ്ശീഹായുടെ നാമത്തിലുള്ള ജനക്പുരി സെന്‍റ് തോമസ് ദേവാലയത്തിൽ തിരുനാളിനു കൊടിയേറി. ശനിയാഴ്ച വൈകുന്നേരം ഏഴിനു ദിവ്യബലിയോടുകൂടി നടന്ന തിരുകർമങ്ങൾക്കു റവ.ഫാ. ഏബ്രഹാം ചെന്പോട്ടിക്കൽ മുഖ്യകാർമികത്വം വഹിച്ചു.

തിരുനാളിനു ഒരുക്കമായുള്ള നൊവേനയും വചനസന്ദേശവും ജൂലൈ ഏഴുമുതൽ നടന്നുവരുന്നു. പ്രധാന തിരുനാൾദിനമായ ഞായറാഴ്ച രാവിലെ ആരംഭിച്ച തിരുകർമങ്ങൾക്കു റവ.ഫാ. റോണി തോപ്പിലാൻ മുഖ്യകാർമികനായിരുന്നു. റവ.ഫാ. പോൾ മുഞ്ഞേലി തിരുനാൾ സന്ദേശം നൽകി.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്