അങ്കണം പ്രവാസി പുരസ്കാരത്തിനു പുസ്തകങ്ങൾ ക്ഷണിച്ചു
Monday, July 17, 2017 3:03 AM IST
തൃശൂർ: അങ്കണം സാംസ്കാരികവേദി വിദേശ എഴുത്തുകാർക്കായി ഏർപ്പെടുത്തിയ മൂന്നാമതു അങ്കണം പ്രവാസി പുരസ്കാരത്തിനു കൃതി ക്ഷണിച്ചു. മലയാളത്തിലെ ഏതു ശാഖയിൽപ്പെട്ട പുസ്തകങ്ങളും പരിഗണിക്കും. മികച്ച രണ്ടു കൃതികൾക്കാണ് പുരസ്കാരം നൽകുക. പതിനായിരം രൂപയുടെ കാഷ് പ്രൈസും, പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണ് അങ്കണം പ്രവാസി പുരസ്കാരം. ഇതോടൊപ്പം പ്രവാസി എഴുത്തുകാർക്കു പ്രോത്സാഹനാർഥം കഥ-കവിതാ മത്സരവും നടത്തും. പ്രത്യേക വിഷയമൊന്നുമില്ല. കവിത നാൽപ്പതു വരികളിൽ കൂടുരുത്.

താത്പര്യമുള്ളവർ ബയോഡേറ്റ, മേൽവിലാസം (നാട്ടിലേതും വിദേശത്തേതും) മെയിൽ ഐഡി, ഫോണ്‍ നന്പർ എന്നിവ സഹിതം മത്സരത്തിലേക്കുള്ള പുസ്തകങ്ങളുടെ രണ്ടു കോപ്പിയും, രചനാമത്സരത്തിനുള്ളവർ രചനകളുടെ രണ്ടു കോപ്പിയുംവീതം ആർ.ഐ ഷംസുദീൻ, അങ്കണം, ടെന്പിൾ റോഡ്, പൂത്തോൾ, തൃശൂർ- 680 004. ഫോണ്‍: 9447 038110 എന്ന വിലാസത്തിൽ ഓഗസ്റ്റ് 30-നു മുന്പ് അയയ്ക്കുക.