ദേ​ശീ​യ എ​യ​റോ​ബി​ക് ജിം​നാ​സ്റ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പ്: ബം​ഗ​ളൂ​രു ഒ​രു​ങ്ങി
Monday, July 17, 2017 5:10 AM IST
ബം​ഗ​ളൂ​രു: പ​തി​നാ​ലാ​മ​ത് ദേ​ശീ​യ എ​യ​റോ​ബി​ക് ജിം​നാ​സ്റ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പി​നാ​യി ബം​ഗ​ളൂ​രു ഒ​രു​ങ്ങി. ഇ​ന്നു​മു​ത​ൽ ചൊ​വ്വാ​ഴ്ച വ​രെ വൈ​റ്റ് ഫീ​ൽ​ഡി​ലെ ഗോ​പാ​ല​ൻ സ്പോ​ർ​ട്സ് സെ​ന്‍റ​റി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. അ​ണ്ട​ർ 11, അ​ണ്ട​ർ 14, അ​ണ്ട​ർ 17, 18നു ​മു​ക​ളി​ൽ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഏ​ക​ദേ​ശം 250 മ​ത്സ​രാ​ർ​ഥി​ക​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ക​ർ​ണാ​ട​ക​യി​ൽ എ​യ​റോ​ബി​ക് ജിം​നാ​സ്റ്റി​ക്സി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ചാ​ന്പ്യ​ൻ​ഷി​പ്പ് ബം​ഗ​ളൂ​രു​വി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ജിം​നാ​സ്റ്റി​ക്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ക​ർ​ണാ​ട​ക പ്ര​സി​ഡ​ന്‍റ് ജി. ​മ​നോ​ഹ​ർ കാ​മ​ത്ത് അ​റി​യി​ച്ചു.