നജഫ്ഗഡ് ക്ഷേത്രത്തിൽ രാമായണ പാരായണവും കാർത്തിക പൊങ്കാലയും
Monday, July 17, 2017 5:35 AM IST
ന്യൂഡൽഹി : നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ രാമായണ മാസം ആചരിക്കുന്നതിന്‍റെ ഭാഗമായി (കർക്കിടകം 1, തിങ്കൾ) രാവിലെ 7.30ന് രാമായണ പാരായണം ആരംഭിക്കും. ക്ഷേത്ര മേൽശാന്തി അഖിൽ േദേവിന്‍റെ മുഖ്യ കാർമികത്വത്തിൽ ഗണപതി ഹോമത്തോടെ രാമായണ മാസാചരണത്തിന് തുടക്കമിടും.

പ്രഭാത പൂജകൾക്കുശേഷം ദിവസവും രാവിലെ 7.30 മുതൽ 10.30 വരെയാണ് പാരായണത്തിനായി സമയം നിശ്ചയിച്ചിരിക്കുന്നത്. ശ്രീ ഭഗവതിയുടെ

തിരുനടയിൽ രാമായണം പാരായണം ചെയ്യുവാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾക്ക് അതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

19ന് (ബുധൻ) രാവിലെ 8.30ന് കാർത്തിക പൊങ്കാല. രാവിലെ 8.30ന് ശ്രീകോവിലിൽ നിന്നും അഗ്നി പൊങ്കാല അടുപ്പുകളിലേക്ക് പകരും. പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും അന്നദാനവും കാർത്തിക പൊങ്കാലയോടനുബന്ധിച്ച് ഉണ്ടാവും.

വിവരങ്ങൾക്ക്: 8376837 119 (ക്ഷേത്രം) 9811219540.

റിപ്പോർട്ട്: പി.എൻ. ഷാജി