ജോണ്‍ പിറവത്തിന്‍റെ ഭാര്യാപിതാവ് നിര്യാതനായി
ഗോൾഡ് കോസ്റ്റ്: ഡാർവിനിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ സജീവവും ഡാർവിൻ മലയാളി ഫോറത്തിന്‍റെ കൾച്ചറൽ കോഓർഡിനേറ്ററും ഒഐസിസി മുൻ പ്രസിഡന്‍റുമായിരുന്ന ജോണ്‍ പിറവത്തിന്‍റെ ഭാര്യ പിതാവ് ജോർജ് (കോര - 72) നാട്ടിൽ നിര്യാതനായി. സംസ്കാരം ജൂലൈ 19ന് (ബുധൻ) 2.30 സെന്‍റ് സ്റ്റീഫൻസ് ഫോറോന പള്ളിയിൽ. പരേതൻ ഉഴവൂർ നടുവീട്ടിൽ കുടുംബാംഗമാണ്.

ഭാര്യ: അന്നമ്മ ജോർജ്. മക്കൾ: സാബു ജോർജ് (ഉഴവൂർ), സാജൻ ജോർജ് (ഉഴവൂർ), ഷീബ ജോണ്‍ (ഗോർഡ് കോസ്റ്റ്, ഓസ്ടേലിയ). മറ്റു മരുമക്കൾ: മിനി സാബു (കാരിത്താസ്), ലിജി സാജൻ (ബ്രഹ്മമംഗലം).

വിവരങ്ങൾക്ക്: 9447571870.

റിപ്പോർട്ട്: ജോസ് എം. ജോർജ്