കേരളത്തിലെ നഴ്സസിന് പിന്തുണയുമായി ഫ്രാങ്ക്സ്റ്റണിൽ വേറിട്ട സമരം
Monday, July 17, 2017 5:40 AM IST
മെൽബണ്‍: യുഎൻഎയുടെ അവകാശസമരത്തിന് പിന്തുണയുമായി മെൽബണ്‍ സൗത്തിലെ ഫ്രാങ്ക്സ്റ്റണിൽ ഒരു കൂട്ടം നഴ്സുമാർ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഫ്രാങ്ക്സ്റ്റണിലെ ബോട്ടാണിക്കൽ ഗാർഡനിൽ ഒത്തു ചേർന്ന നഴ്സുമാർ നാളിതുവരെ കേരള സർക്കാരിന്‍റെ ഭാഗത്തു നിന്നും സമരം ഒത്തുതീർക്കാൻ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചു. ജീവൻ കൊടുത്തും സമരം വിജയിപ്പിക്കണമെന്നും അതിനായി എന്ത് ത്യാഗവും നടത്തണമെന്നും നഴ്സുമാർ ആവശ്യപ്പെട്ടു.

യോഗത്തിൽ എംഎംഎഫ് മുൻ പ്രസിഡന്‍റ് അജി പുനലൂർ പ്രസംഗിച്ചു. ലിബി നെടുംതകിടി, സോണി സണ്ണി, സാലി ബെന്നി എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: ജോസ് എം. ജോർജ്