മെ​ഴ്സി​ഡ​സ് ബെ​ൻ​സ് 30 ല​ക്ഷം കാ​റു​ക​ൾ തി​രി​ച്ചു​വി​ളി​ക്കു​ന്നു
Wednesday, July 19, 2017 6:31 AM IST
ബെ​ർ​ലി​ൻ: ജ​ർ​മ​ൻ ആ​ഡം​ബ​ര കാ​ർ നി​ർ​മാ​താ​ക്ക​ളാ​യ ഡെ​യിം​ലെ​ർ 30 ല​ക്ഷ​ത്തി​ല​ധി​കം മെ​ഴ്സി​ഡ​സ് ബെ​ൻ​സ് കാ​റു​ക​ൾ തി​രി​ച്ചു​വി​ളി​ക്കു​ന്നു. യൂ​റോ​പ്പി​ലാ​ണ് കാ​റു​ക​ൾ തി​രി​കെ വി​ളി​ക്കാ​ൻ സ്വ​യ​മേ ക​ന്പ​നി ത​യാ​റാ​കു​ന്ന​ത്.

പു​ക നി​യ​ന്ത്ര​ണ​ത്തി​ൽ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഡെ​യിം​ലെ​റി​നെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. ഇ​തി​നി​ടെ​യാ​ണ് കാ​റു​ക​ൾ തി​രി​കെ വി​ളി​ക്കാ​ൻ ക​ന്പ​നി ത​യാ​റെ​ടു​ക്കു​ന്ന​ത്. പ​ത്തു ല​ക്ഷ​ത്തി​ല​ധി​കം ഡീ​സ​ൽ വാ​ഹ​ന​ങ്ങ​ളു​ടെ പു​ക നി​യ​ന്ത്ര​ണ സം​വി​ധാ​ന​ത്തി​ൽ ഡെ​യിം​ലെ​ർ ക്ര​മ​ക്കേ​ട് കാ​ട്ടി​യെ​ന്നാ​ണ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

പു​തി​യ ന​ട​പ​ടി​യി​ലൂ​ടെ ക​ന്പ​നി​ക്ക് 255.5 കോ​ടി ഡോ​ള​റി​ന്‍റെ ന​ഷ്ട​മു​ണ്ടാ​കു​മെ​ന്ന് സ്റ്റു​ട്ഗ​ർ​ട്ട് ആ​സ്ഥാ​ന​മാ​ക്കി​യ ക​ന്പ​നി പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. കാ​റു​ക​ൾ തി​രി​കെ വി​ളി​ച്ച് ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ക​ന്പ​നി പ​ണം വാ​ങ്ങു​ന്നി​ല്ല.