ജീവിതശൈലി മാറ്റൂ ; ഡിമെൻഷ്യ സാധ്യത കുറയ്ക്കൂ
Friday, July 21, 2017 7:52 AM IST
ലണ്ടൻ: ജീവിതശൈലിയിൽ ആരോഗ്യകരമായ മാറ്റങ്ങൾ വരുത്തിയാൽ ഡിമെൻഷ്യ ബാധിക്കാനിടയുള്ളവരുടെ എണ്ണം മൂന്നിൽരണ്ടായി കുറയ്ക്കാൻ സാധിക്കുമെന്ന് പഠന റിപ്പോർട്ട്. ലണ്ടനിൽ നടക്കുന്ന അൽസ്ഹൈമേഴ്സ് അസോസിയേഷൻ ഇന്‍റർനാഷണൽ കോണ്‍ഫറൻസിലാണ് റിപ്പോർട്ട് അവതരിപ്പിച്ചിരിക്കുന്നത്.

2050 ആകുന്നതോടെ 131 മില്യണ്േ#ാ ഡിമെൻഷ്യ രോഗികൾ ലോകത്തുണ്ടാകുമെന്നാണു കണക്കാക്കുന്നത്. നിലവിൽ 47 മില്യണ്‍ ആളുകളാണുള്ളത്.

കേൾവി കുറവ്, വിദ്യാഭ്യാസത്തിന്‍റെ കുറവ്, പുകവലി, ശാരീരിക പ്രവർത്തനങ്ങളുടെ കുറവ് എന്നിവയാണ് രോഗത്തിന്‍റെ പ്രധാന കാരണങ്ങളായി തിരിച്ചറിഞ്ഞിട്ടുള്ളത്. രോഗ സാധ്യത ഈ ഘടകങ്ങൾ വഴി ഇങ്ങനെ:

കേൾവിക്കുറവ്- 9%

സെക്കൻഡറി വിദ്യാഭ്യാസം മുടങ്ങുക- 8%

പുകവലി- 5%

വിഷാദരോഗത്തിന് തുടക്കത്തിലേ ചികിത്സ തേടാതിരിക്കുക- 4%

ശാരീരിക പ്രവർത്തനങ്ങളുടെ കുറവ്- 3%

സാമൂഹികമായ ഒറ്റപ്പെടൽ- 2%

ഉയർന്ന രക്തസമ്മർദം- 2%

പൊണ്ണത്തടി- 1%

ടൈപ്പ് 2 പ്രമേഹം- 1%

ഇവയെല്ലാം ചേരുന്പോൾ 35% വരുന്നു. ബാക്കി 65% ഡിമെൻഷ്യ സാധ്യത നിലവിൽ മനുഷ്യന്‍റെ നിയന്ത്രണത്തിലല്ലെന്നും വിലയിരുത്തൽ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ