ക്രിസ്തീയ ഭക്തിഗാന ആൽബം "കൃപാഭിഷേകം’ വിപണിയിൽ
Saturday, July 22, 2017 6:44 AM IST
ന്യൂകാസിൽ: യുകെ മലയാളിയുടെ രചനയിൽ വിരിഞ്ഞ ക്രിസ്തീയ ഭക്തിഗാന ആൽബം "കൃപാഭിഷേകം’ വിപണിയിൽ. ബാൻ ബെറിയിൽ താമസിക്കുന്ന സോണി ജെയിംസ് പുത്തേട്ട് രചനയും സെബി തുരുത്തിപ്പുറം സംഗീതവും നിർവഹിച്ച കൃപാഭിഷേകത്തിൽ പന്ത്രണ്ട് ഗാനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മധു ബാലകൃഷ്ണൻ, ബിജു നാരായണൻ, ഗാഗുൽ ജോസഫ്, നജീം അർഷാദ് തുടങ്ങിയവരാണ് ഇതിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. സീറോ മലബാർ സഭ മേജർ ആർച്ബിഷപ് മാർ ജോർജ് ആലഞ്ചേരിയാണ് ആൽബത്തിന്‍റെ പ്രകാശനം നിർവഹിച്ചത്.

കൃപാഭിഷേകത്തിലെ ഗാനങ്ങൾ വിശുദ്ധ കുർബാന ഉൾപ്പടെ ഉള്ള വിവിധ തിരുക്കർമങ്ങളിൽ ആലപിക്കാവുന്ന രീതിയിൽ ആണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. വിവരങ്ങൾക്ക്: സോണി 07414650520.

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ