ഫെരാരി എഫ് 40 മുപ്പതിന്‍റെ നിറവിൽ
Saturday, July 22, 2017 8:27 AM IST
മരാനെല്ലോ(ഇറ്റലി): പ്രശസ്തമായ ഫെരാരി എഫ്40 മോഡൽ പുറത്തിറങ്ങിയിട്ട് മുപ്പതു വർഷം പൂർത്തിയായി. 1987ലാണ് ഐക്കോണിക് മോഡൽ ലോകത്തിന് സമ്മാനിക്കപ്പെട്ടത്. ഫെരാരി 1947ൽ സ്ഥാപിതമായതിന്‍റെ നാല്പതാം വാർഷികം പ്രമാണിച്ചാണ് മോഡലിന് എഫ്40 എന്നു പേരിട്ടത്.

മണിക്കൂറിൽ 324 കിലോമീറ്റർ വരെ വേഗമാർജിക്കാൻ കഴിയുന്ന എഫ്40 കാർ അന്നത്തെപ്പോലെ ഇന്നും ഒരദ്ഭുതം തന്നെ. 12 സെക്കൻഡ് മതി പൂജ്യത്തിൽനിന്ന് 200 കിലോമീറ്റർ വരെ വേഗം കൂട്ടാൻ. നിരവധി സിനിമകളിൽ ഈ ചുവന്ന കാർ ആരാധകരെ ത്രസിപ്പിച്ചിട്ടുണ്ട്.

3000 സിസി എൻജിന് 478 എച്ച്പിയാണ് കരുത്ത്. കെവ്ലർ പാനലുകളും പ്ലാസ്റ്റിക് വിൻഡോകളും മറ്റു നിരവധി പുതുമകളുമായി ലക്ഷ്വറി സ്പോർട്സ് കാർ ശ്രേണിയിൽ വിപ്ലവം സൃഷ്ടിച്ച മോഡലായിരുന്നു ഇത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ