സുൽത്താൻപാളയ ദേവാലയത്തിൽ തിരുനാൾ തുടങ്ങി
Monday, July 24, 2017 12:27 AM IST
ബംഗളൂരു: സുൽത്താൻപാളയ സെൻറ് അൽഫോൻസ ഫൊറോനാ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് തുടക്കമായി. ജൂലൈ 21ന് വൈകുന്നേരം 5.45ന് വികാരി ഫാ. റോയ് വട്ടക്കുന്നേൽ തിരുനാളിന് കൊടിയേറ്റി. തുടർന്ന് ദിവ്യബലിയും നൊവേനയും നടന്നു.

ഫാ. ഡാനിഷ് മഞ്ഞളി സഹകാർമികനായിരുന്നു.തിരുനാളിനോടനുബന്ധിച്ച് 29 വരെ എല്ലാ ദിവസവും ഇടവകയിലെ വിവിധ വാർഡുകളുടെ ആഭിമുഖ്യത്തിൽ ദിവ്യബലിയും നൊവേനയും ജപമാലയും നടക്കും. പ്രധാന ദിവസമായ 30ന് രാവിലെ 8.30ന് ചങ്ങനാശേരി അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിലിൻറെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുനാൾ ദിവ്യബലിയും നൊവേനയും ലദീഞ്ഞും നടക്കും. തുടർന്ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണവും നടക്കും.