കാഴ്ചയ്ക്ക് ഞങ്ങളുടെ ഉറപ്പ്
Monday, July 24, 2017 12:31 AM IST
ബംഗളൂരു: ദാസറഹള്ളി സെൻറ് ജോസഫ് ആൻഡ് ക്ലാരറ്റ് ഇടവകയിലെ മുന്നൂറോളം പേർ നേത്രദാന പ്രതിജ്ഞയെടുത്തു. കാഴ്ചവൈകല്യമുള്ളവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പ്രോജക്ട് വിഷൻറെ നേതൃത്വത്തിലാണ് ഇവർ മരണശേഷം സ്വന്തം കണ്ണുകൾ ദാനം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തത്.

ഇടവകാംഗങ്ങളുടെ നേത്രദാന സമ്മതിപത്രം വികാരി തോമസ് താന്നിയാനിക്കൽ പ്രോജക്ട് വിഷൻ സ്ഥാപക ഡയറക്ടർ ഫാ. ജോർജ് കണ്ണന്താനത്തിനു കൈമാറി.
ഇതുവരെ പ്രോജക്ട് വിഷനോടൊപ്പം ചേർന്ന് അറുപതിനായിരത്തിലേറെപ്പേർ നേത്രദാനപ്രതിജ്ഞയെടുത്തിട്ടുണ്ട്. പ്രോജക്ട് വിഷൻറെ സഹായത്തോടെ നൂറോളം പേർക്ക് കാഴ്ച തിരിച്ചുകിട്ടുകയും ചെയ്തിട്ടുണ്ട്.