ആർകെ പുരം സെന്‍റ് പീറ്റേഴ്സ് ഇടവക തിരുനാളും വാർഷികാഘോഷവും നടന്നു
Monday, July 24, 2017 6:21 AM IST
ന്യൂഡൽഹി: ആർകെ പുരം സെന്‍റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയുടെ തിരുനാളും 12ാമത് വാർഷികവും സമാപിച്ചു. സമാപനത്തോടനുബന്ധിച്ചു ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. ഫിനിൽ ഏഴരത്ത് മുഖ്യകാർമികത്വം വഹിച്ചു. സഹകാർമികരായി ഫാ. പയ്സ് മലേകണ്ടത്തിൽ, ഫാ. ജോസ് വട്ടക്കുഴി എന്നിവർ പങ്കെടുത്തു. ലദീഞ്ഞ്, തിരുനാൾ വിശുദ്ധ തോമാശ്ലീയായുടെയും വിശുദ്ധ പത്രോസ് ശ്ലീഹായുടെയും തിരുനാൾ സ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും നടന്നു. തുടർന്ന് സ്നേഹവിരുന്നോടെ പെരുന്നാൾ സമാപിച്ചു.

തിരുനാളിന്‍റെ ഭാഗമായി വിവിധ ദിവസങ്ങളായി നടന്ന വിശുദ്ധ കുർബാന നൊവേന, ലദീഞ്ഞ് എന്നിവയ്ക്ക് ഫാ. ജോസ് വട്ടക്കുഴി, ഫാ. എബ്രഹാം ചേന്പൂട്ടിക്കൽ, ഫാ. ജോസ് തയ്യിൽ എന്നിവർ കാർമികഹത്വം വഹിച്ചു. ജൂലൈ 22ന് വൈകുന്നേരം ഫാ. ജോസ് തയ്യിൽ(വികാരി അസംസ്ഷൻ ചർച്ച്, മയൂർ വിഹാർ) തിരുനാൾ കൊടിയേറ്റി.

പന്ത്രണ്ടാമത് വാർഷിക ആഘോഷങ്ങൾ ഫാ. ജോസ് തയ്യിൽ ഉദ്ഘാടനം ചെയ്തു ചടങ്ങിൽ ഇടവകയുടെ മുൻ വൈസ് പ്രസിഡന്‍റുമാരായ ടി.വി.കെ. ആന്‍റണി, ലിജു ജോസഫ്, റെജി മാത്യൂസ്, ഇപ്പോഴത്തെ കൈകാര·ാരായ സിറിയക് ജോണ്‍, റെജി മാത്യൂസ്, സിസ്റ്റർ ലൂസി, സിസ്റ്റർ ടെസി, ഷിജു എം.വി എന്നിവർ പങ്കെടുത്തു. തുടർന്ന് മാജിക് ഷോ, സിനിമാറ്റിക് ഡാൻസ്, സ്നേഹവിരുന്ന് എന്നിവയും നടന്നു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്