ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ഫാത്തിമ തീർഥാടനം ഒരുക്കങ്ങൾ പൂർത്തിയായി
Monday, July 24, 2017 7:46 AM IST
ബ്രിസ്റ്റോൾ: പരിശുദ്ധ അമ്മയുടെ ഫാത്തിമ പ്രത്യക്ഷീകരണത്തിന്‍റെ നൂറാം വാർഷികം ആഘോഷിക്കുന്ന അവസരത്തിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ അധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കലിന്‍റെ നേതൃത്വത്തിൽ നടക്കുന്ന ഫാത്തിമ തീർഥാടനത്തിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായി.

യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾ ഒരുമിച്ച് ജൂലൈ 24 തിങ്കളാഴ്ച ഉച്ചക്ക് മൂന്നിന് മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ നിന്നും ഒരുമിച്ചു ലിസ്ബണിലേക്കുയാത്ര തിരിക്കും. രൂപത വികാരി ജനറൽ ഡോ. മാത്യു ചൂരപൊയ്കയിൽ, ഫാ. സജി തോട്ടത്തിൽ, ഫാ.ജോയി വയലിൽ, ഫാ പോൾ വെട്ടിക്കാട്ട്, ഫാ. ഫാൻസുവാ പത്തിൽ എന്നിവരുടെ നേതൃത്വത്തിലാണ് തീർഥാടക സംഘം യാത്ര തിരിക്കുന്നത്.

തിങ്കളാഴ്ച വൈകുന്നേരം ഫാത്തിമയിൽ എത്തുന്ന തീർഥാടകർക്ക് മെഴുകുതിരി പ്രദക്ഷിണത്തിൽ പങ്കെടുക്കുവാനുള്ള അവസരം ഉണ്ടായിരിക്കും. ,ജൂലൈ 25നു രാവിലെ അഭി. പിതാവ് ഫാത്തിമായിലെ ഹോളി ട്രിനിറ്റി ബസിലിക്കയിൽ വിശുദ്ധ കുർബാന അർപ്പിക്കും. മറ്റുള്ള വൈദികർ സഹകാർമ്മികരാകും. ,മൂന്നിന് വിശുദ്ധ കുരിശിന്‍റെ വഴി, വൈകിട്ട് 9.30നു നടക്കുന്ന ജപമാല അർപ്പണത്തിലും മെഴുകുതിരി പ്രദക്ഷിണത്തിലും സംഘം പങ്കു ചേരും. ഈ തിരുകർമ്മങ്ങൾക്കിടയിൽ മലയാളത്തിലുള്ള ശുശ്രൂഷകളും ക്രമീകരിച്ചിട്ടുണ്ട്.

26നു രാവിലെ വിശുദ്ധ കുർബാന, തുടർന്ന് ലൂസിയ, ഫ്രാൻസിസ്കോ, ജെസ്സീന്ത എന്നിവർക്ക് പ്രത്യക്ഷപ്പെട്ട സ്ഥലങ്ങളും വിശുദ്ധ ദേവാലയങ്ങളും സന്ദർശിക്കും. യാത്രയുടെ അവസാന ദിവസമായ 27നു ലിസ്ബണിലെ വിവിധ പ്രദേശങ്ങളും വിശുദ്ധ ദേവാലയങ്ങളും സന്ദർശിച്ച ശേഷം വൈകിട്ട് തിരിച്ചു പോരും. ഗ്രേറ്റ് ബ്രിട്ടൻ രൂപതയുമായി സഹകരിച്ചു ന്യൂകാസിൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ജിജോ മാധവപ്പള്ളിൽ നേതൃത്വം കൊടുക്കുന്ന ആഷിൻ സിറ്റി ടൂർസ് ആൻഡ് ട്രാവൽസാണ് തീർഥാടനം ക്രമീകരിച്ചിരിക്കുന്നത്.

റിപ്പോർട്ട്: ഫാ. ബിജു ജോസഫ്