കൊതിയൂറുന്ന വിഭവങ്ങളുമായി ഷെഫീൽഡ്-റോതെർഹാമിൽ നിന്നും നീലഗിരി
Wednesday, July 26, 2017 7:46 AM IST
ലണ്ടൻ: യുകെയിൽ ഇദംപ്രഥമായി യുക്മയുടെ ആഭിമുഖ്യത്തിൽ ജൂലൈ 29 ശനിയാഴ്ച നടക്കുന്ന വള്ളംകളി മൽസരത്തിലെ സ്പോണ്‍സർമാരിൽ ഒരാളായ നീലഗിരി നിങ്ങൾക്കായി നമ്മുടെ നാടിന്‍റെ പരന്പരാഗതമായ വിഭവങ്ങൾ കാഴ്ചവയ്ക്കുന്നു.

ചുരുങ്ങിയ കാലയളവിൽ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച നീലഗിരി ഒരു PRSL (Progressive Retail Solutions Limited) സംരംഭമാണ്. രുചിയിലും ഗുണനിലവാരത്തിലും വിട്ടുവീഴ്ചയില്ലാതെ, ന്യായമായ വിലയ്ക്കു ഭക്ഷണം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്നതാണ് തങ്ങളുടെ പ്രധാന ലക്ഷ്യം എന്ന് നീലഗിരിയുടെ കാറ്ററിംഗ് ഡിറക്റ്ററായ ഷാജു ബേബി അറിയിച്ചു. യുകെയിലെ മലയാളികളുടെ ചരിത്രത്തിൽ ഇദംപ്രഥമായി നടത്തുന്ന ഈ സംരംഭത്തിൽ പങ്കാളിയായത് കന്പനി മാനേജ്മെന്‍റും, നിക്ഷേപകരും, സ്റ്റാഫ് മെംബേഴ്സും വളരെ പ്രതീക്ഷയോടെയും ആഹ്ളാദത്തോടെയുമാണ് കാണുന്നതെന്ന് മാനേജിംഗ് ഡയറക്ടർ റെക്സ് ഓസിറ്റൻ ജോസ് യുക്മയുമായി നടത്തിയ അഭിമുഖത്തിൽ പറഞ്ഞു.

വള്ളംകളി മത്സരത്തിൽ നീലഗിരി ഏവർക്കും വേണ്ടി പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, ചായ, കാപ്പി, ശീതളപാനീയങ്ങൾ, സ്നാക്കുകൾ മുതലായവ ആവശ്യമനുസരിച്ചു ഒരുക്കിയിരിക്കുന്നു. കുട്ടികൾക്കുള്ള സ്പെഷ്യൽ ചിക്കൻ ഫിംഗേഴ്സ് & ചിപ്സ് ഐസ്ക്രീം, ശീതള പാനീങ്ങൾ എന്നിവ ആവശ്യനുസരണം ഒരുക്കിയിട്ടുണ്ട്. പാചകത്തിൽ അതിനിപുണരായ മലയാളി, തമിഴ്, ആന്ധ്രാ, മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ്, സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഷെഫുമാർ നീലഗിരിയുടെ മാത്രം പ്രത്യേകതയാണ്.
പാക്കഡ് ലഞ്ച്, ഡിന്നർ ബോക്സുകൾ നിർലോഭം മിതമായ നിരക്കിൽ ലഭ്യമാണ് എന്നും നീലഗിരി അറിയിച്ചിട്ടുണ്ട്.

യുക്മയും നീലഗിരിയും സംയുക്തമായി അവതരിപ്പിക്കുന്ന കൊന്പനാന നീലഗിരി കണ്ണൻ ജനഹൃദയങ്ങളുടെ മനംകവരുമെന്നതിൽ സംശയമൊന്നുമില്ല. ഭക്ഷണം ആസ്വദിച്ചവരുടെ പ്രശംസയും ആദരവും പിടിച്ചുപറ്റിയ നീലഗിരി, റസ്റ്റോറന്‍റ് ബിസിനസ് കൂടാതെ ഡോർ കാറ്ററിംഗിലും വളരെ നല്ല പേര് നേടിയെടുത്തത് ഭക്ഷണത്തിന്‍റെ രുചികൊണ്ടുമാത്രമല്ല സർവ്വീസിലെ മേ·യും കൊണ്ട് കൂടിയാണെന്ന് ഉപഭോകതാക്കൾ സംശയലേശമെന്യേ അഭിപ്രായപ്പെടുന്നു. ഗാർഡൻ പാർട്ടികൾ, ലൈവ് കാറ്ററിംഗ് എന്നിവയും നടത്താൻ സജ്ജമായ നീലഗിരി 250 മുതൽ 300 വരെ യുള്ള ഇൻഡോർ പരിപാടികൾക്കും സജ്ജമാണ്.

വിലാസം:
നീലഗിരി ഇന്ത്യൻ റസ്റ്റോറന്‍റ്
4, WestGate
Rotherham
S60 1 AN
CONTACT : 01709 444 555