മാലിയിൽ ഹെലികോപ്റ്റർ തകർന്ന് രണ്ടു യുഎൻ സൈനികർ മരിച്ചു
ബമാക്കോ: ആഫ്രിക്കൻ രാജ്യമായ മാലിയിൽ ഹെലികോപ്റ്റർ തകർന്ന് രണ്ടു യുഎൻ സൈനികർ മരിച്ചു. വടക്കൻ മാലിയിലെ ഗയോയിലാണ് സംഭവമുണ്ടായത്. യുഎൻ സമാധാന ദൗത്യങ്ങൾക്കായി മാലിയിലെത്തിയ ജർമൻ സൈനികരാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു.

സാങ്കേതിക തകരാറാണ് ഹെലികോപ്റ്റർ തകരാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്നും യുഎൻ ഡെപ്യൂട്ടി വക്താവ് ഫർഹാൻ ഹഖ് പറഞ്ഞു.

2013 മുതൽ യുഎൻ സേന മാലിയിൽ പ്രവർത്തിക്കുന്നു. വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ 12,000 ലധികം പ്രവർത്തകരാണു സേനയിൽ പ്രവർത്തിക്കുന്നത്. അൽക്വയ്ദ ഉൾപ്പെടെ നിരവധി ഭീകരസംഘടനകൾ മാലിയിൽ ശക്തമാണ്.