ഗോൾവേയിൽ ബൈബിൾ കലോത്സവവും ഇടവകാ ദിനവും
Thursday, July 27, 2017 8:07 AM IST
ഡബ്ലിൻ: ഗോൾവേ സെന്‍റ്തോമസ് സീറോ മലബാർ കത്തോലിക് ചർച്ചിന്‍റെ ഈ വർഷത്തെ ബൈബിൾ കലോത്സവവും ഇടവകാ ദിനവും വർണാഭമായി ആഘോഷിക്കും. ജൂലൈ 29നു ശനിയാഴ്ച രണ്ടിനു വിശുദ്ധ കുർബാനയ്ക്കു ശേഷം ജൂനിയർ ഇൻഫന്‍റ് മുതൽ യൂണിവേഴ്സിറ്റി തലം വരെയുള്ള കുട്ടികൾക്കായി സെന്‍റ് മേരീസ് കോളേജിൽ വച്ചു വിവിധ മത്സരങ്ങൾ നടത്തപെടുന്നതും വിജയികൾക്ക് പാരിഷ്ഡേയിൽ വച്ചു സമ്മാനങ്ങൾ വിതരണം ചെയ്യുന്നതുമാണ്. മത്സരങ്ങളിലേക്ക് എല്ലാ കുട്ടികളെയും സ്വാഗതം ചെയ്യുന്നു

ഇടവകദിനം ഓഗസ്റ്റ് 12നു ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 2.30 നു പ്രസന്േ‍റഷൻ റോഡിലുള്ള സെന്‍റ് ജോസഫ് പ്രസന്േ‍റഷൻ ചർച്ചിൽ ചാപ്ലയിൻ ഫാ. ജെയ്സണ്‍ കുത്തനാപ്പിള്ളിൽ അച്ഛന്‍റെ മുഖ്യ കാർമികത്വത്തിലുള്ള വിശുദ്ധ കുർബാനയോടു കൂടി ഇടവകാദിനാഘോഷത്തിനു തുടക്കമാകും. തുടർന്ന് പ്രസന്േ‍റഷൻ പ്രൈമറി സ്കൂളിൽ വച്ചു കലാ സാംസ്കാരിക പരിപാടികൾ അരങ്ങേറുന്നതാണ്. പരിപാടികൾക്കുശേഷം സ്നേഹവിരുന്നും ഉണ്ടായിരിക്കും. ഗോൾവേയിലെ സീറോ മലബാർ കൂട്ടായ്മയുടെ പതിനൊന്നാം വാർഷികത്തിന്‍റെയും കൂടിയായ ഈ ആഘോഷങ്ങളിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 0877765728 നന്പറിൽ ബന്ധപ്പെടാവുന്നതാണ്.

റിപ്പോർട്ട്: ജെയ്സണ്‍ ജോസഫ്