ജർമനിയിൽ വെള്ളപ്പൊക്കകെടുതികൾ തുടരുന്നു
Thursday, July 27, 2017 8:14 AM IST
ബർലിൻ: വേനൽമഴയിൽ ജർമനിയാകെ വെള്ളപ്പൊക്കദുരിതത്തിനും ഭീഷണിയിലായി. കഴിഞ്ഞ ഒരാഴ്ചയായി മഴയുടെ ശക്തി അടിയ്ക്കടി വർദ്ധിയ്ക്കുക മാത്രമല്ല രണ്ടു സംസ്ഥാന0ബ്ബളിലെ ഭൂരഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലായി.

നീഡർസാക്സനിലെ ചെറുപട്ടണമായ ഗോസ്ലാർ ഇപ്പോഴും വെള്ളത്തിനടിയിലാണ്. അതുപോലെ തന്നെ ബ്രൗണ്‍ഷ്വൈഗ്, ഹിൽഡേഴ്സ്ഹൈം എന്നീ പട്ടണങ്ങളും അവിടങ്ങളിലെ വീടുകളും കടകളും മറ്റു സ്ഥാപനങ്ങളും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. വൃദ്ധസദനങ്ങളിൽ നിന്നും മുഴുവൻ താമസക്കാരെയും മാറ്റിപ്പാർപ്പിച്ചു. നഗരങ്ങളിലെ തദ്ദേശവാസികളെയും കുടിയൊഴിപ്പിച്ചു.

വെള്ളപ്പൊക്കത്തെ പ്രതിരോധിയ്ക്കാൻ പ്രദേശമെങ്ങും മണൽചാക്കുകൾ കൊണ്ടു ഭിത്തികെട്ടി ഉയർത്തിയിരിയ്ക്കയാണ്. എങ്കിലും തദ്ദേശവാസികൾ ഇപ്പോഴും ഭയാശങ്കയിലാണ്. സർക്കാരിന്‍റെ പെട്ടെന്നുള്ള രക്ഷാപ്രവർത്തങ്ങൾ ആളപായം ഒഴിവാക്കിയെങ്കിലും പ്രദേശം ലേഖല മുഴുവനും അപകട മേഖലയായി പ്രഖ്യാപിച്ചിരിയ്ക്കയാണ്. കഴിഞ്ഞ എണ്‍പത് കാലഘട്ടത്തിനു ശേഷം ജർമനി നേരിടുന്ന ഏറ്റവും വലിയ പ്രളയക്കെടുതിയാണ് ഇപ്പോൾ ഉണ്ടായിരിയ്ക്കുന്നത്.
ജർമനിയിലെ അന്തരീക്ഷ താപനില ഇപ്പോൾ 15 നും 22 നും ഇടയിലാണ്. സൂര്യൻ ആകാശത്ത് തെളിയുന്നുണ്ടെങ്കിലും മഴയുടെ ആധിക്യം മിക്കപ്പോഴും സൂര്യരശ്മികളെ മറയ്ക്കുകയാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ