മെന്‍റർനെറ്റ്സ് കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു
Wednesday, August 2, 2017 8:13 AM IST
ന്യൂഡൽഹി: ഫരീദാബാദ് രൂപതയും മെന്‍റർനെറ്റ്സ് സ്റ്റാർട്ട്അപ്പിന്‍റേയും ആഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് ഓറിയന്‍റേഷൻ സെമിനാർ സംഘടിപ്പിച്ചു. മയൂർ വിഹാർ സെന്‍റ് മേരീസ് സ്കൂളിലും വസുന്ധര എൻക്ലേവ് സോമർവില്ല സ്കൂളിലും നടന്ന സെമിനാറിൽ രൂപത വിദ്യാഭ്യാസ വിഭാഗം ഡയറക്ടർ ഫാ. ബെന്നി പാലാട്ടി ക്ലാസെടുത്തു.

ഓഗസ്റ്റ് 12ന് (ശനി) വിവിധ വിദ്യാഭ്യാസ തൊഴിൽ മേഖലകളിലെ വിദഗ്ധരെ അണിനിരത്തി മയൂർ വിഹാർ സെന്‍റ് മേരീസ് സ്കൂളിൽ വിദ്യാഭ്യാസ സെമിനാർ നടത്തുന്നു. രാവിലെ ഒന്പതു മുതൽ 12.30 വരെ നടക്കുന്ന ക്ലാസിൽ കുട്ടികൾക്കും മാതാപിതാക്കൾക്കുമാണ് പ്രവേശനം.

വിവരങ്ങൾക്ക്: 808 905 0002.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്