സൗജന്യ ആംബുലൻസ് സർവീസുമായി നോർത്ത് വെസ്റ്റ് കേരളസമാജം
Monday, August 7, 2017 1:14 AM IST
ബംഗളൂരു: നോർത്ത് വെസ്റ്റ് കേരളസമാജത്തിൻറെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുജനങ്ങൾക്കായി ആംബുലൻസ് സേവനം ആരംഭിച്ചു. ബംഗളൂരുവിൽ 24 മണിക്കൂറും ഈ ആംബുലൻസ് സേവനം ലഭ്യമാണ്. അപകടത്തിൽപെട്ടവരെയും രോഗികളെയും ആശുപത്രികളിൽ എത്തിക്കാൻ ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണെന്ന് സെക്രട്ടറി പി. സത്യനാഥൻ ബാബു അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടേണ്ട നന്പർ: 080283902 01, 9845247246, 9353000300.