സേക്രട്ട് ഹാർട്ട് ക്നാനായ കത്തോലിക്കാ ദേവാലയം കൂദാശ ചെയ്തു
Monday, August 7, 2017 1:15 AM IST
ബംഗളൂരു: കൃഷ്ണരാജപുരം, ടിസി പാളയ ജംഗ്ഷനിൽ പുതുതായി സ്ഥാപിച്ച ക്നാനായ കത്തോലിക്കാ ദേവാലയം ജൂലൈ 30ന് കൂദാശ ചെയ്തു. ചടങ്ങുകൾക്ക് കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് മുഖ്യകാർമികത്വം വഹിച്ചു. ദിവ്യബലിയോടെ ആരംഭിച്ച ചടങ്ങുകൾക്ക് വൈദികരും വിശ്വാസികളും പങ്കാളികളായി.

തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ ബികെസിഎ പ്രസിഡൻറ് റോബി കിഴക്കേപ്പറന്പിൽ അധ്യക്ഷത വഹിച്ചു. മാർ മാത്യു മൂലക്കാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. മാണ്ഡ്യ രൂപതാ ചാൻസലർ ഫാ. ജോമോൻ കോലഞ്ചേരി, സ്വർഗറാണി ഫൊറോനാ വികാരി ഫാ. തോമസ് കൊച്ചുപുത്തൻപുരയ്ക്കൽ, വല്ലംബ്രോസൻ സെമിനാരി സുപ്പീരിയർ ഫാ. മൈക്കിൾ കണ്ണാലയിൽ, സെൻറ് ജോസഫ് വികാരി ഫാ. റോബിൻ മാന്പള്ളിതടത്തിൽ, ബികെസിഎ സെക്രട്ടറി സിബി തോട്ടപ്ലാകിൽ എന്നിവർ പ്രസംഗിച്ചു.